ടെൻഷൻ വരുമ്പോൾ ഉണ്ടാകുന്ന ടോയ്‌ലറ്റിൽ പോകണം എന്നുള്ള തോന്നൽ.. കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ അതായത് കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ കണ്ടിരുന്ന ഒരു പ്രശ്നമാണ് എവിടെയെങ്കിലും നമ്മൾ പുറത്തു പോകാൻ ഇറങ്ങുന്ന സമയത്ത് നമുക്ക് ടോയ്ലറ്റിലേക്ക് വരുക എന്നുള്ളത് അല്ലെങ്കിൽ അത്തരത്തിൽ ഒരു തോന്നൽ ഉണ്ടാവുക.. അതുപോലെതന്നെ നമ്മൾ എന്തെങ്കിലും ഒരു ഫംഗ്ഷന് പോവുകയാണെങ്കിൽ ഇത്തരത്തിൽ ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുന്നു..

അതുപോലെതന്നെ കുട്ടികളിലും ഇത്തരത്തിൽ കണ്ടുവരാറുണ്ട് അതായത് എക്സാം നടക്കുന്ന സമയങ്ങളിൽ അവർക്ക് ടെൻഷൻ കൊണ്ടാണോ എന്ന് അറിയില്ല പക്ഷേ ടോയ്‌ലറ്റിൽ പോകണമെന്നും ചിലപ്പോൾ വയറ് ഇളകുന്ന ഒരു അവസ്ഥ വരെ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് നെഞ്ചരിച്ചിൽ തുടർച്ചയായി ഉണ്ടാകുക.. അതുപോലെതന്നെ വയറു കൂടുതൽ വീർത്ത വരുന്ന ഒരു അവസ്ഥ..

അതുപോലെ മുകളിലേക്ക് പുളിച്ചുതികട്ടുന്ന ഒരു അവസ്ഥ.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിക്കാൻ വരിക.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല ആളുകളെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന പ്രോബ്ലംസ് ആണ്.. ഇതിൻറെ കൂടെ തന്നെ ഗ്യാസ് പ്രോബ്ലംസ് ആയ മറ്റു പ്രശ്നങ്ങൾ കൂടി ഉണ്ടാകാറുണ്ട്.. ഇത് വരുന്നത് പലപ്പോഴും ഐബിഎസ് എന്നുള്ള ഒരു കണ്ടീഷൻ കൊണ്ടാണ്.. അപ്പോൾ ഐബിഎസ് വരാനായിട്ട് പലതരത്തിലുള്ള കാരണങ്ങളുമുണ്ട്..

അതിൽ ഏറ്റവും ആദ്യത്തെ കാരണമെന്ന് പറയുന്നത് സ്ട്രസ്സ് ആണ്.. അമിതമായി ടെൻഷൻ ഉള്ള ആളുകളിലാണ് ഈ ഒരു പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.. അതായത് നമുക്ക് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എന്തെങ്കിലും ഒരു കാര്യത്തിന് നമുക്ക് മാനേജ് ചെയ്യാൻ കഴിയുന്നില്ല അല്ലെങ്കിൽ നമുക്ക് അതിനെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല എന്നുള്ള ഒരു സാഹചര്യം വരുമ്പോൾ ഇത്തരത്തിൽ നമുക്ക് സ്ട്രെസ്സും ഉണ്ടാവുകയും അതുമൂലം നമുക്ക് പെട്ടെന്ന് ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ അനുഭവപ്പെടുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…