വീട്ടിലെ മോട്ടർ നന്നാക്കാനായി ചെന്ന യുവാവ് അവിടത്തെ കാഴ്ചകൾ കണ്ടു ഞെട്ടി.. പിന്നീട് സംഭവിച്ചത്..

പെരുന്നാൾ ദിവസം വൈകുന്നേരം ഊട്ടിയിലേക്ക് ഉള്ള ഒരു ടൂർ തീരുമാനിച്ചു.. കടപൂട്ടി ഇറങ്ങി അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന ഹമീദ് ഇക്ക ഒരു പണിയുമായി വന്നത്.. ഒരു മോട്ടർ നന്നാക്കണം ഒന്നു പോയി നോക്കാമോ.. കട പൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.. ഞാനൊന്ന് ആലോചിച്ചു കാരണം ഇനിയിപ്പോൾ പോയാൽ കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.. അതെല്ലാം അവിടെത്തന്നെ കിടക്കും.. എൻറെ ഒന്നും പറഞ്ഞില്ല പറ്റുമെങ്കിൽ ചെയ്തുകൊടുക്കുക പാവങ്ങളാണ്.. ഞാൻ കട പൂട്ടി ഇറങ്ങിയതാണ് എൻറെ ടൂൾസ് എല്ലാം അതിനകത്താണ്.. എന്തായാലും നമുക്ക് ഒന്ന് നോക്കി നോക്കാം..

എന്തായാലും പൈസയുടെ ആവശ്യമുള്ള സമയമാണ് അതുകൊണ്ടുതന്നെ പോകാൻ തീരുമാനിച്ചു.. ഞാനെൻറെ വണ്ടി എടുത്ത് അയാള് പറഞ്ഞ വീട്ടിലേക്ക് പോയി.. പഴയകാല പ്രതാപം അറിയിക്കുന്ന ഓടിട്ട രണ്ടുനില വീട്.. പക്ഷേ അതെല്ലാം ഇടിഞ്ഞു പൊളിഞ്ഞ് വീഴാനായി ഇരിക്കുകയാണ്.. പൊട്ടിയ ഓടുകൾക്കിടയിലൂടെ മാടപ്രാവുകൾ എന്നെ നോക്കുന്നുണ്ട്.. അതുപോലെ അവർ കൊത്തുകൂടുകയും ചെയ്യുന്നുണ്ട്.. പൊട്ടിപൊളിഞ്ഞ കോലായി..

പഴയ ചാരുകസേരയിൽ കുപ്പായം ഇടാതെ ഒരു വൃദ്ധനും അയാൾക്ക് അരികിൽ ഒരു വൃദ്ധയും ഇരിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ ആരാണ് എന്താ കാര്യം എന്നൊക്കെ ചോദിച്ചു.. ഞാൻ ഹമീദിക്ക പറഞ്ഞിട്ട് വരികയാണ്. ഇവിടെ മോട്ടർ നേരെയാക്കാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു.. ആ വൃദ്ധന്റെ മുഖത്ത് ഉണ്ടായ സന്തോഷം കണ്ണുകളിൽ പ്രകാശിച്ചു.. കൂട്ടത്തിൽ ആ സാധു സ്ത്രീയുടെ മുഖവും പ്രസന്നമായി.. പെരുന്നാളിന്റെ ഒരുക്കങ്ങൾ ഒന്നും ആ വീട്ടിൽ ഞാൻ കണ്ടില്ല..

മക്കളെ കെട്ടിച്ച് അയച്ചത് കൊണ്ട് ആവണം മക്കളുടെ ബഹളം ഒന്നും അവിടെ കണ്ടില്ല.. ഇവർ രണ്ടാളും മാത്രമേ ഈ വീട്ടിൽ ഉള്ളൂ എന്ന് തോന്നുന്നു.. കൈമുട്ടിൽ ഭാരം കൊടുത്തുകൊണ്ട് കസേരയിൽ നിന്ന് അയാൾ എഴുന്നേറ്റു.. മോട്ടർ പുര ലക്ഷ്യമാക്കി അയാൾ നടന്നു.. അയാൾക്ക് കാലുകളിൽ വയസ്സായതിന്റെ എന്തൊക്കെയോ പ്രശ്നമുണ്ട് അതുകൊണ്ടുതന്നെ വലിച്ചു വലിച്ചാണ് നടക്കുന്നത്..

മുട്ടിന് തേയ്മാനം ആണ് എന്നാണ് ബാലകൃഷ്ണൻ ഡോക്ടർ പറഞ്ഞത്.. ഇനി തേയാൻ ഒന്നും ബാക്കിയില്ല മൊത്തം വേദനയാണ്.. അയാൾ പറയുമ്പോൾ ഞാൻ അതെല്ലാം ഒരു മൂളൽ ഓട് കേട്ടു.. അയാൾ പിന്നെയും കുറെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് മുന്നോട്ടു നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….