ഒരു കല്യാണത്തിന് പോയപ്പോൾ താൻ മുൻപ് ഡൈവേഴ്സ് ചെയ്ത ഭാര്യയെ കണ്ട ഭർത്താവ്.. പിന്നീട് സംഭവിച്ചത്..

കൂട്ടുകാരൻ ഹബീബിന്റെ അനിയൻറെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെതിച്ചുകൊണ്ട് തന്റെ മനസ്സിലേക്ക് കയറിവരുന്ന ആ മുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ ഇടയായത്.. പടച്ചോനേ ഇവൾക്ക് ഇത്രയും മൊഞ്ച് ഉണ്ടായിരുന്നു.. ഓളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി.. അല്ലെങ്കിൽ തന്നെ ഈ ഒരു പിങ്ക് കളറും അതുപോലെ വെളുത്ത പെണ്ണും വല്ലാത്ത ഒരു കോമ്പിനേഷനാണ്..

ഇനിയിപ്പോൾ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നു എങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം.. വേറെ ഒന്നുമല്ല ഓൾക്ക് പണ്ട് കോലുമുടി ആയിരുന്നു.. ഓളുടെ വളഞ്ഞ മൂക്കും അതുപോലെ തുടുത്ത ചുണ്ടുകളും എല്ലാം ആരും കാണാതെ നോക്കുന്നതിന് ഇടയിലാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്.. ഞാൻ നോക്കിയത് അവൾ കണ്ടു എന്നുള്ളത് ഏകദേശം ഉറപ്പാണ്..

ആകെ ചമ്മി പോയി എങ്കിലും അതൊന്നും കാര്യമാക്കാതെ.. കീശയിൽ നിന്നും തന്റെ മൊബൈൽ ഫോൺ എടുത്ത് കാര്യമായി എന്തൊക്കെയോ നോക്കുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള ഒരു കസേരയിൽ പോയി ഇരുന്നു.. ഇരുന്നപ്പോൾ തന്നെ ബാക്കിലേക്ക് ഒരു തണുപ്പ് അരിച്ചു കയറി.. അപ്പോഴാണ് നോക്കിയപ്പോൾ ഏതോ ഒരു ജ്യൂസ് കുടിച്ച ഗ്ലാസിന് മുകളിലാണ് താൻ പോയിരുന്നത്.. അവിടെയുള്ള പ്ലാസ്റ്റിക് ഗ്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടി.. പിന്നെ ഞാൻ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീൻ ആയി കിടക്കുകയായിരുന്നു..

വേഗം കർച്ചീഫ് കൊണ്ട് ബാക്ക് തുടയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് ഞാൻ നേരത്തെ നോക്കിയ കുരിപ്പിന്റെ കാര്യം ഓർമ്മവന്നത്.. അപ്പോഴാണ് അവൾ നിന്ന് ഭാഗത്ത് തന്നെ നിന്ന് കൈകൾ വായകൊണ്ട് പൊത്തി ചിരിക്കുന്നത് കണ്ടത്.. അതിനിടയ്ക്ക് പുറകിൽ നിന്ന് ആരോ തൻറെ പാന്റിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നി..

ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ കുഞ്ഞ് പാത്തുമ്മ.. മാലാഖമാരെ പോലുള്ള അവളുടെ കുഞ്ഞ് ഉടുപ്പും വട്ടം മുഖവും തിളങ്ങുന്ന കണ്ണുകളും എല്ലാം കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഓമനത്തം തോന്നി.. എന്താ മോളൂസ് എന്ന് ചോദിച്ചപ്പോൾ അവൾ അവളുടെ കുഞ്ഞിക്കണ്ണുകൾ നന്നായി വിടർത്തി അവളുടെ കിന്നരി പല്ലുകൾ കാണിച്ച് പുഞ്ചിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…