വിധവയായ രണ്ടു മക്കളുള്ള കടയിലെ ജോലിക്കാരിയായ സ്ത്രീയെ വിവാഹം ആലോചിച്ച മുതലാളി.. പിന്നീട് സംഭവിച്ചത്..

ദൈവമേ നേരം ഒരുപാട് ഇരിട്ടിയല്ലോ.. മഴയ്ക്കും സാധ്യത ഉണ്ട്.. പതിവ് സമയത്തുള്ള ബസ് ഇന്ന് ഉണ്ടായിരുന്നില്ല.. അതുകൊണ്ടാണ് ഇത്രയും വൈകിയത്.. വീട്ടിൽ മക്കൾ തനിച്ചാണ്.. അവൾ പതിയെ നടത്തത്തിന്റെ വേഗത കൂട്ടി.. ഇവൾ നിർമ്മല.. ടൗണിലെ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.. ഭർത്താവ് മധു മരിച്ചിട്ട് ഇന്നേക്ക് നാല് വർഷമായി.. വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടു വയസ്സുള്ള മനുവും മാത്രമേ ഉള്ളൂ.. എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിനു മുന്നിലുള്ള ബസ് കിട്ടും.. അതിലാണ് സ്ഥിരം പോകാറുള്ളത് അതുകൊണ്ടുതന്നെ വീടിനു മുന്നിൽ അവർ നിർത്തി തരും..

അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്ന് 10 മിനിറ്റ് വീട്ടിലേക്ക് നടക്കാനുണ്ട്.. നിർമ്മല നല്ല വേഗത്തിലാണ് നടക്കുന്നത്.. സമയം 9 മണി ആയി.. ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ നിർമ്മലക്ക് ഉണ്ടായി.. അവൾ പതിയെ തിരിഞ്ഞുനോക്കി പക്ഷേ ആരെയും കണ്ടില്ല.. ഒന്നുകൂടി നടത്തത്തിന്റെ വേഗത കൂട്ടി.. എതിർ ദിശയിൽ നിന്ന് ആരോ ടോർച്ച് അടിച്ച് വരുന്നത് കണ്ടപ്പോൾ അവൾക്ക് വളരെയധികം ആശ്വാസമായി.. ആളെ അടുത്തു കണ്ടപ്പോൾ അത് തെക്കേ വീട്ടിലെ മമ്മദ്ക്ക ആണ് എന്ന് അവൾക്ക് മനസ്സിലായി.. അല്ല നിർമ്മല നീയെന്താ ഇത്രയും നേരം വൈകിയിരിക്കുന്നത്.. പിള്ളേര് കിടന്ന കരച്ചിൽ തുടങ്ങി അതുകൊണ്ട് ഖദീജ എന്നെ പറഞ്ഞു വിട്ടതാണ് നിന്നെ നോക്കാൻ ആയി..

അത് ഇക്ക ഇന്ന് പതിവ് ബസ് ഇല്ലായിരുന്നു.. അതുകൊണ്ടാണ് വൈകിയത്.. അതും പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൂടെ നടന്നു.. വീടിനു മുന്നിലെത്തിയതും രണ്ട് മക്കളും ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.. അവർ നല്ലപോലെ പേടിച്ചു എന്ന് അവൾക്ക് മനസ്സിലായി.. വേഗം തന്നെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ അടുക്കളയിലേക്ക് ഓടി.. അതുകണ്ട് ഉണ്ണി പറഞ്ഞു അമ്മേ ഞങ്ങൾക്ക് കദീജ ഉമ്മ കഞ്ഞി തന്നു.. അമ്മയ്ക്ക് കൂടി ഉള്ളത് അവിടെ മൂടിവെച്ചിട്ടുണ്ട്..

അത് കേട്ടതും വലിയ ആശ്വാസമായി.. പിന്നീട് അവൾ മുറിയിലേക്ക് പോയി.. അല്ലെങ്കിലും കദീജ ഉമ്മയും മമ്മദ് ഇക്കയും ഇവിടേക്ക് വന്നത് അവർക്ക് വലിയൊരു ആശ്വാസമാണ്.. എന്തായാലും നാളെ ഞായറാഴ്ച അവധിയാണ്.. പതുക്കെ എഴുന്നേറ്റാൽ മതി രാവിലെ.. ഒരുവിധം പണിയെല്ലാം ഒരുക്കി അവൾ മുറിയിലേക്ക് വരുമ്പോൾ മക്കൾ രണ്ടുപേരും ഉറക്കം തുടങ്ങി.. അവരുടെ അടുത്തായി കിടന്നുകൊണ്ട് അവൾ കഴിഞ്ഞ കാലങ്ങളെല്ലാം ഓർത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…