ശരീരത്തിൽ ഏറ്റവും കൂടുതൽ വേണ്ട മിനറൽ ആയ അയൺ കുറഞ്ഞുപോയാൽ ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നമ്മൾ കേട്ടിട്ടുള്ളതാവാം എങ്കിലും അതിന്റെ ഒറിജിനൽ സീക്രട്ട് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സത്യം പറഞ്ഞാൽ ഭൂരിഭാഗം ആളുകൾക്കും ചിലപ്പോൾ ഫീൽ ചെയ്യും അതായത് നമ്മൾ ചിലപ്പോൾ നല്ലപോലെ ഭക്ഷണം കഴിക്കുന്ന ആളുകൾ ആയിരിക്കും.. എന്നാലും നമുക്ക് ചെറിയൊരു ക്ഷീണം അതായത് ഒരു എനർജി കുറവ് ഭക്ഷണം കഴിച്ചു കഴിഞ്ഞാലും കുറച്ചു കഴിയുമ്പോഴേക്കും വീണ്ടും ക്ഷീണം അനുഭവപ്പെടും..

അതുപോലെ വയറ് കാലിയായി വിശക്കാൻ ആകുമ്പോൾ സമയമാകുമ്പോൾ വീണ്ടും ക്ഷീണം അനുഭവപ്പെടും.. അതായത് ഭക്ഷണം കഴിച്ചാലും ക്ഷീണം അല്ലെങ്കിൽ കഴിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം.. നമ്മുടെ ശരീരത്തിലെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ട് വേണ്ടിവരുന്ന ഒരു മിനറൽ അഥവാ ഒരു പോഷണം ആണ് അയൺ എന്ന് പറയുന്നത്.. അതായത് നമ്മൾ സാധാരണ ഇരുമ്പ് സത്ത് എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഈ അയൺ സത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇതാണ് നമ്മുടെ ശരീരത്തിലെ ഭൂരിഭാഗം കാര്യങ്ങളെയും ഹെൽപ്പ് ചെയ്യുന്ന ഒരു മിനറൽ എന്ന് പറയുന്നുണ്ട്..

പലതരത്തിലുള്ള മിനറൽസ് ഉണ്ട്.. എന്നാലും ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ടതായി അല്ലെങ്കിൽ പ്രാധാന്യമുള്ളതായി വരുന്നത് അയൺ ആണ്.. അയൺ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഭക്ഷണ രൂപത്തിലാണ് ഏറ്റവും കൂടുതൽ കിട്ടുന്നത്.. അപ്പോൾ അങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ അതായത് ചിലർ പറയാറുണ്ട് ഞാൻ എല്ലാതരത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ട്.. പക്ഷേ എന്നാലും എനിക്ക് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട് എന്ന് പറയുന്ന ഒരു രീതിയാണ് പ്രധാനമായും കണ്ടുവരുന്നത്.. അനീമിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ അതായത് രക്തക്കുറവ് എന്നു പറയുന്നത് ചിലപ്പോൾ എച്ച്ബി പരിശോധിക്കുമ്പോൾ എല്ലാം നോർമൽ ആയിരിക്കും.. പക്ഷേ എന്നിരുന്നാലും ഭയങ്കര ക്ഷീണം അനുഭവപ്പെടാറുണ്ട്..

അപ്പോൾ അത്രയും കണ്ടീഷനിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി അതായത് നമ്മുടെ ബ്ലഡിൽ ഹീമോഗ്ലോബിൻ അളവ് കൂടുതലാണ് അല്ലെങ്കിൽ നോർമൽ ആയിട്ടുണ്ട് എന്നതിനേക്കാളും ഇത് നമ്മുടെ കോശങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നുള്ള കാര്യത്തിലാണ് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….