തെരുവിൽ ഭിക്ഷയെടുത്തു കൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച വ്യക്തി..

അവളുടെ നേരെ നീട്ടിയം നോട്ടുകൾ വാങ്ങവേ ദൈന്യത നിറഞ്ഞ ആ കുഞ്ഞു കണ്ണുകൾ ഒന്ന് തിളങ്ങി.. അതുമായി അവൾ ഓടി പോകുന്നത് കണ്ടപ്പോൾ ബഷീറിൻറെ ഉള്ള ഒന്ന് പിടഞ്ഞു.. ഇല്ല അവൾ സൂക്ഷിച്ച് പോകുള്ളൂ.. ആ പെൺകുട്ടിക്ക് അറിയാം അവളെ ആശ്രയിച്ച് രണ്ട് ജീവൻ കൂടി ഉണ്ട് എന്ന്.. ആ ചെറിയ ജംഗ്ഷനിലെ സ്ഥിരം കാഴ്ചയാണ് ഇപ്പോൾ പൂർണ്ണ ഗർഭിണിയായ ആ അമ്മയും ഏഴ് വയസ്സുകാരിയായ മകളും.. ഒരു പുലരിയിൽ അവർ രണ്ടുപേരും ഇവിടേക്ക് എത്തിയതാണ്..

ഭർത്താവ് ഉപേക്ഷിച്ച ജാനകിയും മകളും.. പോകാൻ മറ്റൊരു ഇടമില്ലാതെ മറ്റാരും കൂട്ടിനും ഇല്ലാതെ.. ജംഗ്ഷനിലെ നാരായണേട്ടന്റെ ചായ പീടികയുടെ പുറകിൽ ആകെയുള്ള രണ്ട് സാരികളിൽ ഒന്ന് വലിച്ചുകെട്ടി അവർ അവിടെ പൊറുതി തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു.. ദയ തോന്നി ആരെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്ന ഭക്ഷണവും കൈ നീട്ടുമ്പോൾ വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളും ആയിരുന്നു അവരുടെ ദിവസങ്ങളെ മുൻപോട്ട് നയിച്ചിരുന്നത്..

ബഷീർ അഹമ്മദ് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി തിരികെ വന്നിട്ട് ദിവസങ്ങൾ ആയതേയുള്ളൂ.. കാർ സർവീസിന് കൊടുത്തിട്ടാണ് അന്ന് ജംഗ്ഷനിൽ കയറി ഓട്ടോ പിടിച്ചത്.. ഓട്ടോയിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ബാക്കിൽ ആരോ തോണ്ടിയത്.. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ണുകൾ എത്തിയത് ആ കുഞ്ഞു കണ്ണിലേക്ക് ആണ്.. അതിൽ ദൈന്യതയ്ക്ക് ഒപ്പം പ്രതീക്ഷയുടെ കണികകൾ ഉണ്ടായിരുന്നു.. മുഖത്ത് അഴുക്കുകൾ പുരണ്ടി ട്ടുണ്ട് എങ്കിലും ആ മുഖത്ത് കൂടുതൽ ഓമനത്തം ഉണ്ടായിരുന്നു..

നെറ്റിയിലെ നീണ്ട മുറിവുകൾ ഉണങ്ങി തുടങ്ങിയിരുന്നു.. തനിക്ക് നേരെ നീട്ടിയ കുഞ്ഞു കൈകളിലേക്ക് പേഴ്സണൽ നിന്ന് എടുത്ത നോട്ട് എടുത്ത് തിരികു മ്പോൾ മനസ്സു നിറയെ വീട്ടിലുള്ള ഏഴ് വയസ്സുകാരി കുഞ്ഞി പാത്തുവിന്റെ മുഖമായിരുന്നു.. എൻറെ സാറേ ഇവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ സാറിനെ കൊണ്ട് കഴിയുമെങ്കിൽ ചെയ്തു കൊടുക്കണം.. വലിയ കഷ്ടമാണ് അവരുടെ കാര്യം.. വല്ലപ്പോഴും ഇത്തിരി ഭക്ഷണം വാങ്ങിക്കൊടുക്കാൻ അല്ലാതെ ഞങ്ങൾ അത്താഴ പട്ടിണിക്കാരെ കൊണ്ട് കൂട്ടിയാൽ കൂടണ കാര്യമല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….