തൻറെ മകളെ സാഹചര്യത്തിന്റെ പേരിൽ തെറ്റിദ്ധരിച്ചു പോയ അമ്മ.. എന്നാൽ പിന്നീട് സംഭവിച്ചത്..

ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്.. അവൾ നോക്കിയപ്പോൾ ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു.. ഇടയ്ക്ക് വല്ലപ്പോഴും വന്ന് കിടക്കാറുള്ള അമ്മ അല്ല.. അമ്മയല്ല അതൊരു പുരുഷനാണ് എന്ന് അവൾക്ക് മനസ്സിലായതും അവൾ പെട്ടെന്ന് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.. അലറി നിലവിളിക്കാൻ ശ്രമിച്ചു എങ്കിലും ഭയം അവളുടെ ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി..

അയാൾ എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതും അവളുടെ സകല ശക്തിയും എടുത്ത് അവൾ ഉറക്കെ അലറി.. വാതിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തി യോടെ വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടി മാറ്റി ഓടിച്ചെന്ന് അവൾ വേഗം വാതിൽ തുറന്നു.. ചെറിയച്ഛനും വലിയച്ഛനും അങ്ങനെ വീട്ടിലുള്ള സകല ആളുകളും പുറത്തുണ്ടായിരുന്നു.. കൂട്ടത്തിൽ അവൾ അമ്മയെ തിരഞ്ഞു അമ്മയെ കണ്ടതും അവരുടെ നെഞ്ചിലേക്ക് വേഗം പോയി ചാഞ്ഞു..

ശരീരം വിറക്കുന്നുണ്ടായിരുന്നു.. ആരോ അകത്തു കയറി ലൈറ്റ് ഇട്ടു.. അടുത്തേക്ക് പോണ്ട പോലീസിനെ വിളിക്കു.. പലരുടെയും ശബ്ദം മുഴങ്ങി.. ആരാടാ നീ എന്നുള്ള ചെറിയച്ഛന്റെ അലർച്ച അവസാനിക്കുന്നതിനു മുൻപേ തന്നെ മാളു ചേച്ചിയുടെ ശബ്ദം കേട്ടു.. ഇത് ഞങ്ങളുടെ കോളേജിലെ അശ്വിൻ ആണ്.. അമ്മയുടെ തോളിൽ തലചായ്ച്ചിരുന്ന ഞാൻ പതിയെ തല ഉയർത്തി.. അകത്തെ തല കുനിച്ചിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി.. മാളു ചേച്ചിയുടെ കൂടെ ഒരിക്കൽ അയാളെ കോളേജിൽ വെച്ച് കണ്ടിരുന്നത് ഓർമ്മ വന്നു.. എന്തിനാടാ നീ ഈ നേരത്തെ ഇങ്ങോട്ട് വന്നത്.. ചെറിയച്ഛൻ ഒരു അലർച്ചയോട് കൂടി തല്ലാൻ വേണ്ടി കയ്യോങ്ങി.. കല്ലു വിളിച്ചിട്ട് വന്നതാവും അവളുടെ ലൗവർ ആണ്.. അത് മാളു ചേച്ചിയാണ് പറഞ്ഞത്..

ഞെട്ടലോടു കൂടി എല്ലാവരും നോക്കുന്നതിനു മുൻപേ ഞാൻ വീണു കഴിഞ്ഞിരുന്നു.. കവിൾ തടം പുകയുന്നുണ്ട് എന്നെ പിടിച്ചു ഉയർത്തിയ അമ്മ എൻറെ കവിളത്ത് തലങ്ങും വിലങ്ങും തല്ലുന്നുണ്ട്.. എനിക്ക് പറയാനുള്ള ഒരു സമയം പോലും തന്നില്ല.. കണ്ണുകളിലെ തീക്ഷ്ണതയിൽ ഞാൻ എരിഞ്ഞ അമരും എന്ന് തോന്നി.. ആരൊക്കെയോ വന്ന് അമ്മയെ പിടിച്ചു മാറ്റി.. ഇപ്പോൾ തല്ലിയിട്ട് ഒന്നും കാര്യമില്ല കാരണം അമ്മയെ കണ്ടിട്ട് അല്ലേ മകൾ പഠിക്കുന്നത്..

അമ്മ വേലി ചാടിയാൽ അത് വലിയമ്മയാണ്.. ഇതിലും ഭേദം നീ മരിച്ചുപോകുന്നത് ആയിരുന്നു.. അമ്മ വലിയൊരു കരച്ചിൽ ഓടുകൂടി താഴെയിരുന്നു.. അമ്മയുടെ വാക്കുകൾക്ക് എന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.. ആദ്യമായിട്ടാണ് അമ്മ എന്നെ തല്ലുന്നത്.. അതുപോലെ അമ്മയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ കേൾക്കുന്നതുപോലും.. ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് മാത്രമാണ് അപ്പോൾ ആഗ്രഹിച്ചിരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….