ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇതിനു മുൻപുള്ള വീഡിയോയിലെ നമ്മുടെ അടുക്കളയിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.. കാരണം നമ്മുടെ പല രോഗങ്ങൾ വരുന്നതിന്റെയും ഒരു മൂല കാരണം എന്ന് പറയുന്നത് നമ്മുടെ അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ അവിടം കൂടുതൽ ശ്രദ്ധിച്ചാൽ നമുക്ക് ഒട്ടുമിക്ക രോഗങ്ങളെയും വരാതെ സംരക്ഷിക്കാൻ കഴിയും.. എന്ന് നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങൾ മുതൽ പാത്രങ്ങൾ വരെ നമുക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നതാണ്.. ചില പാത്രങ്ങളെല്ലാം നമ്മൾ ഉപയോഗിച്ചാൽ അതിനുള്ള വിഷാംശങ്ങൾ ഡയറക്ട് ആയിട്ട് നമ്മുടെ ശരീരത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്..
അതിലൂടെ നമ്മൾ എത്ര തന്നെ വിറ്റാമിൻസ് അല്ലെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പാചകം ചെയ്തു കഴിച്ചാലും നമ്മൾ രോഗി ആവുക തന്നെ ചെയ്യും.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് നമ്മുടെ ബാത്റൂമിൽ ഉപയോഗിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്.. അതായത് നമ്മൾ ഏത് സോപ്പാണ് ഉപയോഗിക്കുന്നത് അതുപോലെതന്നെ ഏതു പേസ്റ്റ് ഉപയോഗിക്കുന്നു.. നമ്മുടെ ടോയ്ലറ്റ് ക്ലീനിങ് എന്ന് പറയുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച നമുക്ക് വളരെ വിശദമായി മനസ്സിലാക്കം.. ഇതിനെക്കുറിച്ച് പലപ്പോഴും ആളുകൾക്ക് ഒട്ടും അറിയാത്ത ഒരു മേഖലയാണ് അതുകൊണ്ടുതന്നെയാണ് ഒരു ടോപ്പിക്ക് എടുത്തത്..
പലരും ശ്രദ്ധിക്കുന്നത് നല്ല ഭക്ഷണം കഴിക്കണമെങ്കിൽ നല്ല ചികിത്സകൾ നേടണം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്.. പക്ഷേ ആരും ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും കൂടുതൽ ശ്രദ്ധിക്കാറില്ല പക്ഷേ ഇവയാണ് ഏറ്റവും ബേസിക് കാര്യം എന്ന് പറയുന്നത്..
അപ്പോൾ അതുകൊണ്ട് തന്നെ നമ്മുടെ അടുക്കള ബാത്റൂം അതുപോലെ ബെഡ്റൂം തുടങ്ങിയ കാര്യങ്ങളിൽ എല്ലാം ചില ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചു പോയാൽ നമുക്ക് പലതരം പ്രശ്നങ്ങളും വരുന്നതിനു മുൻപേ തന്നെ തടയാൻ കഴിയും.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ബാത്റൂം എടുത്തു കഴിഞ്ഞാൽ നമ്മുടെ ബാത്റൂമിൽ ഒരേ ടവൽ തന്നെ പലരും യൂസ് ചെയ്യാറുണ്ട്.. ഇതിലൂടെയാണ് ഒരുപാട് പേർക്ക് സ്കിൻ ഡിസീസസ് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…