മകളോടുള്ള പെരുമാറ്റത്തിൽ ഭർത്താവിനെ ഒരു നിമിഷം തെറ്റിദ്ധരിച്ച് ഭാര്യ.. എന്നാൽ പിന്നീട് സംഭവിച്ചത്..

അവളെ വിട് ദിനേശാ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്.. മാളൂട്ടിയുടെ അടുത്തുനിന്ന് ഭർത്താവിനെ ദേവു കുറച്ച് അനിഷ്ടത്തോടുകൂടി തള്ളി മാറ്റി.. എന്താ അമ്മേ ഞങ്ങൾ കളിക്കുകയാണ്.. കുറച്ചു നീരസത്തോടുകൂടി അവൾ ചോദിച്ചു.. ദേ മാളു നീ ഇപ്പോൾ ചെറിയ കുട്ടി ഒന്നുമല്ല.. വയസ്സ് 11 കഴിഞ്ഞു.. നിനക്ക് പഠിക്കാൻ മാത്രം ഒന്നും ഇല്ലേ.. നീ നിൻറെ മുറിയിൽ പോയി വല്ലതും എടുത്തു പഠിക്ക് മാളു.. എക്സാം അല്ലേ വരാൻ പോകുന്നത്.. അതെങ്ങനെയാ അച്ഛൻ എന്ന് പറയുന്ന ആൾക്ക് കൂടി ആ വിചാരം വേണ്ടേ.. എൻറെ ദിനേശ് ഏട്ടാ നിങ്ങൾക്ക് ഒന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി കൂടെ..

മാളു അവളുടെ മുറിയിലേക്ക് മനസ്സില്ല മനസ്സോടെ പോയപ്പോൾ ദേവുവിന്റെ മാറ്റം കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു ദിനേശൻ.. അല്ലാതെ ദേവു ഞാൻ അവളുടെ അച്ഛൻ അല്ലേ? അല്ലാതെ അയൽക്കാരൻ ഒന്നുമല്ലല്ലോ.. നീ ഇത്രയും കിടന്നു തുള്ളാൻ മാത്രം.. ദിനേശൻ കുറച്ച് അനിഷ്ടത്തോടുകൂടി ചോദിച്ചു.. എന്നുവച്ച് പെൺമക്കൾ കെട്ടുപ്രായം എത്തുമ്പോഴും അച്ഛൻ മക്കളെ കെട്ടിപ്പിടിച്ച് കളിക്കണം എന്ന് നിർബന്ധം ഉണ്ടോ.. ദേവു നീ പറഞ്ഞു പറഞ്ഞ് അതിര് കടക്കുന്നു.. നിനക്ക് എന്താണ് സ്ഥലകാലബോധം ഇല്ലേ.. ഇത് നമ്മുടെ വീടാണ്. അതുപോലെ നീ പ്രസവിച്ച നമ്മുടെ മോളാണത്..

അതൊക്കെ എനിക്കറിയാം പക്ഷേ ഇനി മുതൽ നിങ്ങളുടെ ഇടയിൽ ഒരു ശാരീരിക അകലം വേണം.. ഇത് തമാശയല്ല ഞാൻ കാര്യമായിട്ട് തന്നെ പറയുകയാണ്.. അവൾ അത് പറഞ്ഞു കൊണ്ട് തിരിച്ചു പോയപ്പോൾ ദിനേശൻ കുറച്ചുനേരത്തേക്ക് മിണ്ടാതെ നിന്നുപോയി.. ഇവൾക്ക് ഇത് എന്താണ് പറ്റിയത് അയാൾ കൂടുതൽ ആലോചനയോടെ തോർത്ത് എടുത്തുകൊണ്ട് കുളിമുറിയിലേക്ക് പോയി.. സമയം രാത്രി 10:00 മണി അല്ല നീ ഇത് എവിടെയാണ് പോകുന്നത്..

കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് മുറിയുടെ പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന ദേവുവിനോട് ദിനേശൻ ചോദിച്ചു.. ഞാനിന്ന് അവളുടെ മുറിയിലാണ് കിടക്കുന്നത്.. അത് എന്തിനാണ് അവൾ തനിച്ച് അല്ലേ എപ്പോഴും കിടക്കുന്നത്.. പക്ഷേ ഇനി മുതൽ അവൾ തനിച്ചു കിടന്നാൽ ശരിയാവില്ല തോന്നി.. അതും പറഞ്ഞുകൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…