മാനസിക പ്രശ്നങ്ങൾ ഉള്ള യുവാവുമായി തൻറെ മകളുടെ കല്യാണം നടത്തിയ ഉപ്പ.. എന്നാൽ പിന്നീട് സംഭവിച്ചത്..

എന്താണ് ഇക്ക നിങ്ങൾ ഈ പറയുന്നത്.. ഒരു മാനസിക രോഗിയായ ഒരു പയ്യനെ കൊണ്ട് നമ്മളെ മോളെ കെട്ടിക്കുകയാണ്.. ജമീല നീ ചൂടാകരുത്.. ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചത് മാത്രമാണ്.. 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയാരുടെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അപ്പോൾ നിൻറെ മകളെ എൻറെ മരുമകളായി തന്നുകൂടെ അബ്ദു എന്ന് അദ്ദേഹം ചോദിച്ചപ്പോൾ എനിക്കും എന്താണ് മറുപടി പറയേണ്ടത് എന്ന് അറിഞ്ഞില്ല.. ഞാൻ എന്തായാലും വീട്ടിൽ എല്ലാവരോടും ചോദിച്ചിട്ടും മറുപടി പറയാം ഹാജിയാരെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി.. ഇപ്പോൾതന്നെ 28 വയസ്സ് ആയില്ലേ നമ്മുടെ മകൾക്ക്.. അതിന് താഴെ മൂന്നെണ്ണം വളർന്നുവരുന്നുണ്ട്.. രണ്ടാമത്തേതിനും നല്ല പ്രായം കഴിഞ്ഞു തുടങ്ങി..

നമ്മൾ എന്താണ് ചെയ്യുക ജമീല.. ഇപ്പോൾ തന്നെ എത്ര ആലോചനയാണ് വന്നത്.. ആർക്കെങ്കിലും ഒന്ന് ഇഷ്ടമായിരുന്നെങ്കിൽ ഈ വീട് വിറ്റിട്ട് ആണെങ്കിലും നമുക്ക് അവളുടെ കല്യാണം നടത്തമായിരുന്നു.. എന്നാലും ഇക്കാ നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ച് നമുക്ക് ഇവിടെ മനസ്സമാധാനത്തോടെ ഇരിക്കാൻ സാധിക്കുമോ..

പാവം അല്ലെ നമ്മുടെ മകൾ.. ജമീല അവനെ ഇങ്ങനെ ഉള്ള അസുഖങ്ങൾ ഒന്നുമില്ല.. വർഷത്തിൽ ഒന്ന് രണ്ട് പ്രാവശ്യം അവന് ചെറിയൊരു അസ്വസ്ഥത ഉണ്ടാവും അത്ര മാത്രമേ ഉള്ളൂ.. ഈ ബന്ധം ഒന്ന് നല്ലപോലെ നടന്നു കിട്ടിയാൽ താഴെയുള്ള 3 പേരുടെ കാര്യത്തിൽ അഹ്മദ് ഹാജി നമ്മളെ തീർച്ചയായും സഹായിക്കും.. അയാൾ നല്ല മനുഷ്യനാണ്.. ദിവസം 700 രൂപ കൂലിപ്പണിക്കാരനായ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക ജമീല.. നീ എന്തായാലും ഈ കാര്യം നമ്മുടെ മകളോട് ഒന്ന് ചോദിക്ക്.. വാതിലിന്റെ പുറത്ത് നിന്നുള്ള തേങ്ങ കേട്ടുകൊണ്ടാണ് ജമീല അങ്ങോട്ട് നോക്കിയത്..

പതിവുപോലെ ഉപ്പയ്ക്കുള്ള ചായയുമായി വന്നതായിരുന്നു അവൾ.. മോളെ കരഞ്ഞുകൊണ്ടിരിക്കുന്ന അവളെ അവർ രണ്ടുപേരും അവരുടെ ഇടയിൽ ഇരുത്തി.. മോളെ ഞങ്ങൾ സംസാരിക്കുന്നത് എല്ലാം കേട്ടോ.. മ്മം അവൾ ഒന്നു മൂളി.. അവർ ഇപ്പോൾ ഒന്ന് ചോദിച്ചു എന്ന് മാത്രമേയുള്ളൂ ഉപ്പ അവർക്ക് വാക്കൊന്നും കൊടുത്തിട്ടില്ല മാത്രമല്ല മോൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ഈ കല്യാണം നടക്കുകയുള്ളൂ.. നീ വിഷമിക്കേണ്ട നമുക്ക് വിധിച്ചത് സമയമാകുമ്പോൾ വന്നു കൊള്ളും.. ഞാനെല്ലാം കേട്ടു എനിക്ക് ഈ ബന്ധത്തിന് സമ്മതമാണ് കാരണം ഞാൻ കാരണം എന്റെ അനിയത്തിമാരുടെ ജീവിതം കൂടി തകരരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…