മുടികൊഴിച്ചിലിനുള്ള ഈ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതെ അതെ ഇന്ന് ഒരുപാട് പേര് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. ആളുകളിൽ പലപല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.. പലർക്കും ഇത്തരത്തിൽ മുടി കൊഴിയുക എന്ന് പറയുന്നത് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥ തന്നെയാണ്.. നമ്മുടെ മുടിയുടെ നീളം അതുപോലെതന്നെ എത്രത്തോളം തലയിൽ മുടിയുണ്ട് മുടിയുടെ കളർ എന്താണ് കട്ടി ഉണ്ടോ ഇതൊക്കെ നിർണയിക്കുന്നത് നമ്മുടെ പൂർവികന്മാരാണ്..

സാധാരണ ഒരു മനുഷ്യൻറെ തലയിലെ ഒന്നു മുതൽ ഒന്നരലക്ഷം വരെ മുടി കാണപ്പെടുന്നുണ്ട്.. ഈയൊരു മുടി ഇഴകള് നമ്മുടെ സ്കിന്നിൽ നിന്നും പുറത്തു വന്നു കഴിഞ്ഞാൽ അത് ഡെഡ് ആണ് അതായത് അതിന് ജീവനില്ല.. അപ്പോൾ അതിൻറെ ജീവനുള്ള ഭാഗം എന്നു പറയുന്നത് തൊലിയുടെ അടിയിലുള്ള ഹെയർഫോളിക്കൽ ആണ്.. അപ്പോൾ നമ്മുടെ മുടിയുടെ വളർച്ച എങ്ങനെയാണ് എന്ന് നോക്കിയാൽ നമ്മുടെ മുടി ഒരു മാസത്തിൽ ഒരു സെൻറീമീറ്റർ മാത്രമേ വളരുകയുള്ളൂ..

നിങ്ങൾ ഇനി അതിനായിട്ട് എന്തെല്ലാം മരുന്നുകൾ കഴിച്ചാലും എന്ത് ഒറ്റമൂലികളും പലതരം മാർഗ്ഗങ്ങളും എല്ലാം ട്രൈ ചെയ്താലും എല്ലാവർക്കും ഒരുമാസത്തിൽ ഒരു സെൻറീമീറ്റർ മാത്രമേ മുടിവളരുകയുള്ളൂ.. അതുപോലെതന്നെ നമ്മുടെ ഓരോ മുടിയും വളരുന്നത് പ്രധാനമായും മൂന്ന് സ്റ്റേജുകൾ ആയിട്ടാണ്.. അതായത് വളർന്നുകൊണ്ടിരിക്കുന്ന മുടി ആണ് ആദ്യത്തെ ഒരു സ്റ്റേജ് ഇത് മൂന്നു മുതൽ അഞ്ചു വർഷം വരെ വളർന്നുകൊണ്ടേയിരിക്കും..

അതുകഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോൾ മുടിയുടെ വളർച്ച നിന്ന് അത് പതിയെ അവിടെ റസ്റ്റ് ചെയ്യും.. ഇങ്ങനെ റസ്റ്റ് ചെയ്യുന്നത് ഒരു അഞ്ചുമാസം വരെ നീണ്ടുനിൽക്കും അത് കഴിഞ്ഞാൽ മുടി അവിടെ നിന്ന് കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.. അതുപോലെ നമ്മൾ മനുഷ്യരുടെയും മൃഗങ്ങളുടെയും മുടികൾ തമ്മിൽ എന്താണ് വ്യത്യാസം എന്ന് ചോദിച്ചാൽ മൃഗങ്ങളിൽ എല്ലാ മുടികളും അവരുടെ പെട്ടെന്ന് ഒരുമിച്ചായിരിക്കും കൊഴിഞ്ഞുപോവുക.. അതിനുശേഷം അവർക്ക് രണ്ടാമത് അതേപോലെതന്നെ തിരിച്ചും മുടി വളരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…