എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്കുറവിന് പിന്നിലെ പ്രധാന കാരണങ്ങൾ.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഓസ്റ്റിയോ പോറോസിസ് നെ കുറിച്ച് പറയുന്നതിനു മുൻപ് നമുക്ക് നമ്മുടെ എല്ലുകളെക്കുറിച്ച് ഒന്നും വിശദമായി പരിചയപ്പെടാം.. പൊതുവേ നമ്മുടെ എല്ലുകൾക്കിടയിലെ ഒരുപാട് കോശങ്ങളുണ്ട്.. ഇവ എല്ലുകൾ ഉണ്ടാക്കുന്ന കോശങ്ങളാണ്.. അവ എല്ലാം കൂടി കൂടിച്ചേർന്ന ഒരു മെട്രിക്സ് പോലെ ഒരു ഭാഗം ഉണ്ട്.. അതിനുള്ളിലേക്ക് ഈ ഒരു കാൽസ്യം ഫോസ്ഫറേറ്റ് തുടങ്ങിയ മിനറൽസ് കടന്നുചെന്ന് അതിന് സ്ട്രെങ്ത് കൂടുമ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ എല്ലുകൾക്ക് ഒരു സ്ട്രെങ്ത് കിട്ടുന്നത്.. അപ്പോൾ യഥാർത്ഥത്തിൽ നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലം നൽകുന്നത് ഈ ഒരു മിനറൽസ് ആണ്..

അതായത് കാൽസ്യം അതുപോലെ ഫോസ്ഫറേറ്റ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന മിനറൽസ് ആണ് നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലം നൽകുന്നത്.. ഈ ഒരു മിനറൽസ് എല്ലാ സമയവും അതിൽ തന്നെ നിൽക്കുന്ന ഒന്നല്ല നമുക്കത് ആഡ് ആയിക്കൊണ്ടിരിക്കും അതുപോലെതന്നെ ആവശ്യമുള്ളപ്പോൾ അത് എടുത്തുകൊണ്ട് ഇരിക്കും.. നമ്മുടെ എല്ലുകൾക്ക് എപ്പോഴും കാൽസ്യം വന്നുകൊണ്ടിരിക്കും അതുപോലെ ഇതിൽ നിന്നും കാൽസ്യം പുറത്തേക്ക് എടുക്കുകയും ചെയ്യും..

അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ ശരീരം അത് നമ്മുടെ എല്ലുകളിൽ നിന്നാണ് എടുക്കുന്നത്.. അതുപോലെതന്നെ നമ്മുടെ ബ്ലഡിലെ ആവശ്യത്തിൽ കൂടുതൽ കാൽസ്യം ഉണ്ടാകുമ്പോൾ അവയെല്ലാം തന്നെ നമ്മുടെ എല്ലുകളിലേക്ക് പോവുകയും ചെയ്യുന്നു..

അപ്പോൾ നമ്മുടെ ജീവിതകാലം മുഴുവൻ ഈ ഒരു രീതിയിലാണ് മാനേജ് ചെയ്ത് പോകുന്നത്.. അതായത് നമ്മുടെ എല്ലുകളുടെ കൂടുതൽ സ്ട്രെങ്ത് കൂടുതൽ ഡെവലപ്പ് ചെയ്യുന്നത് നമ്മുടെ 30 വർഷത്തിന് ഇടയ്ക്കാണ്.. അതായത് ഒരു വ്യക്തിക്ക് 30 വയസ്സ് ആകുമ്പോഴാണ് നമ്മുടെ എല്ലുകൾ ശരിക്കും ശക്തി പ്രാപിക്കുന്നത്.. അപ്പോൾ ഈയൊരു യുവത്വത്തിൽ നമ്മൾ എടുക്കുന്ന ഭക്ഷണങ്ങളും അതുപോലെ തന്നെ ജീവിത രീതികളും എല്ലാം നമ്മുടെ എല്ലിന്റെ ശക്തിയെ പ്രധാനമായും ബാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…