ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പലരെയും പലതരത്തിലും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ ഒരു കഫക്കെട്ട് എന്ന് പറയുന്നത്.. ഇന്ന് ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് ഇത്തരം പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് വരാറുണ്ട്.. ഈ കഫക്കെട്ട് വരാൻ പലതരം കാരണങ്ങളാണ് അതിന് പിന്നിലുള്ളത്.. ഇത് കൊച്ചു കുട്ടികളിൽ തുടങ്ങിയ മുതിർന്ന ആളുകളിൽ വരെ പ്രായ വ്യത്യാസം അന്യേ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ്.. കൊച്ചു കുട്ടികളിൽ ഇത് കുറുകുറുപ്പ് ആയിട്ടാണ് വരുന്നത്.. നമുക്ക് ആദ്യം എന്താണ് ഈ കഫക്കെട്ട് എന്നുള്ളത് മനസ്സിലാക്കാം.
എങ്കിൽ മാത്രമേ ഇതിനുള്ള സൊല്യൂഷൻസ് പറഞ്ഞു തരാൻ കഴിയുള്ളൂ.. അതായത് നമ്മുടെ ശ്വാസകോശത്തിൽ നമ്മുടെ ശ്വാസ നാളികളിൽ എല്ലാം നമ്മുടെ കഫം കെട്ടി നിന്നിട്ട് നമുക്കുണ്ടാവുന്ന അസ്വസ്ഥതകളും ബുദ്ധിമുട്ടുകളെയും ഒക്കെയാണ് നമ്മൾ ജനറൽ ആയിട്ട് കഫക്കെട്ട് എന്നു പറഞ്ഞ് വിശേഷിപ്പിക്കുന്നത്.. ഇത് കൊച്ചു കുട്ടികളിൽ കഫം അവർക്ക് ചുമച്ച് തുപ്പിക്കളയാൻ അറിയാത്തതുകൊണ്ട് തന്നെ അവർക്ക് കുറുകുറുപ്പ് ആയിട്ടാണ് ഇത് അനുഭവപ്പെടുന്നത്..
അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഈ കഫക്കെട്ട് വരുന്നത്.. അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. അതിൽ പ്രധാനമായിട്ടും ഉള്ളത് നമുക്കുണ്ടാകുന്ന പലതരത്തിലുള്ള അലർജി പ്രശ്നങ്ങൾ തന്നെയാണ്.. അത് ചിലപ്പോൾ പൊടിയോട് ആയിരിക്കാം അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഭക്ഷണസാധനങ്ങളിൽ ആയിരിക്കാം.. അതുപോലെതന്നെ നമ്മൾ പുറത്തുപോകുമ്പോൾ ശ്വസിക്കുന്ന പുകപടലങ്ങൾ മൂലം ആയിരിക്കും..
അതുപോലെ ചിലർക്ക് പൊട്ടിച്ചിരിക്കുമ്പോൾ പോലും ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്.. അതായത് ഒരുപാട് പേര് വന്ന് പറയാറുണ്ട് ഡോക്ടറെ ഞാൻ ഒന്ന് വെറുതെ ഒന്ന് ചിരിച്ചാൽ പോലും എനിക്ക് ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട് എന്നുള്ളത്.. അതുപോലെതന്നെ ചെറിയ കുട്ടികൾ കരഞ്ഞു കഴിഞ്ഞാൽ ഇത്തരത്തിൽ ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്.. അതുപോലെ ചില പ്രത്യേക തരത്തിലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് മൂലവും ഇത് വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…