ഞാൻ അവരെ മൂന്നു പേരെയും അലസമായി എന്നാൽ അവർക്ക് മനസ്സിലാകാത്ത രീതിയിൽ അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവർ വല്ലാതെ അസ്വസ്ഥരായി കാണപ്പെട്ടു.. ഇടയ്ക്കിടയ്ക്ക് ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നതുപോലെ.. ദേഷ്യം ആയിരുന്നു ആ മുഖത്ത് ഞാൻ കണ്ട സ്തായി ഭാവം.. ഈ ലോകത്തിനോടുള്ള മുഴുവൻ വെറുപ്പും അവളുടെ മുഖത്ത് പ്രകടമായിരുന്നു.. അവൾ ഇട്ടിരുന്ന ചുരിദാറിന്റെ ഷോൾ അവൾ ഇടയ്ക്കിടയ്ക്ക് അവളുടെ കയ്യിൽ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. നീട്ടി വളർത്തിയ നഖങ്ങളിൽ നെയിൽ പോളിഷ് ഇട്ട് വളരെ മനോഹരമാക്കിയിരിക്കുന്നു..
വലിയ കണ്ണുകൾ.. കണ്മഷി ചെറുതായി പരന്നിരിക്കുന്നു.. ഇങ്ങോട്ട് കയറുന്നതിനു മുൻപ് എപ്പോഴോ കണ്ണുകൾ അമർത്തി തിരുമ്മിയിട്ടു ഉണ്ടാവണം.. ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ വിറക്കുന്നതുപോലെ എനിക്ക് തോന്നി.. കയ്യിൽ കരുതിയിരുന്ന തൂവാല ഉപയോഗിച്ച് അവൾ ഇടയ്ക്കിടെ അവളുടെ മുഖം അമർത്തി തുടച്ചു.. വലതുവശത്ത് കസേരയിൽ ഇരിക്കുന്നത് അവളുടെ ഭർത്താവാണ്.. ചീകി ഒതുക്കിയ മുടി.. ഇടയ്ക്കിടെ കാണുന്ന വെള്ള മുടികൾ..
ഭംഗിയായി അവയെല്ലാം വെട്ടി നിർത്തിയിട്ടുണ്ട്.. ജീൻസും ഷർട്ടും ആണ് വേഷം.. ഒരു സങ്കട ഭാവം ആ മുഖത്തും ഉണ്ടായിരുന്നു.. ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട് അയാളുടെ അടുത്തിരുന്നത് അയാളുടെ അമ്മ ആയിരുന്നു.. മുഖം കാണുമ്പോൾ തന്നെ അറിയാം ഐശ്വര്യം നിറഞ്ഞ ഒരു സാധു സ്ത്രീ.. ഇത്രയും മുതിർന്ന ഒരു മകൻ ഉണ്ട് എന്ന് ഒരിക്കലും പറയില്ല.. വലിഞ്ഞു മുറുകിയ മുഖഭാവത്തിൽ നിന്ന് അവരുടെ സങ്കടം എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു..
ഞാൻ മുൻപിലുള്ള കസേരയിൽ പോയിരുന്നു എന്നിട്ട് ആ യുവതിയോട് ആയിരുന്നു ആദ്യം സംസാരിച്ചത്.. എനിക്ക് ഡിവോഴ്സ് വേണം യാതൊരുവിധ കോംപ്രമൈസിനും ഞാൻ തയ്യാറല്ല.. എനിക്ക് മേലെ ഇവരും ഇവരുടെ ഫാമിലിയും എന്തുതന്നെ കുറ്റങ്ങൾ ആരോപിച്ചാലും ഞാൻ അതെല്ലാം ഏൽക്കുന്നു.. ഡിവോഴ്സ് അല്ലാതെ എന്റെ മുമ്പിൽ മറ്റൊരു ഓപ്ഷൻ ഇല്ല.. ഞാൻ അയാളെയും അമ്മയെയും നോക്കി.. അവരുടെ മുഖം കൂടുതൽ വിളറിയിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…