ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകളിലും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് അമിതമായ ക്ഷീണം കണ്ടുവരാറുണ്ട്.. അതുപോലെതന്നെ അവർക്ക് തുടർച്ചയായി ശരീരത്തിൽ ഇൻഫെക്ഷൻ എന്ന് തുടങ്ങിയ പ്രശ്നങ്ങൾ വന്നു പോകാറുണ്ട്.. അതിന്റെ കൂടെ തന്നെ തലവേദന അതുപോലെ തല പെരുപ്പ് അതുപോലെ എന്ത് കാര്യങ്ങൾ ചെയ്താലും ഒരു കോൺസെൻട്രേഷൻ ഇല്ലായ്മ അതുപോലെ കൈകളിലേക്കും കാലുകളിലേക്ക് എല്ലാം വേദനകൾ അനുഭവപ്പെടുക.. ഉറക്കം പ്രോപ്പറായി ലഭിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ ഉണ്ടാകാറുണ്ട്..
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക നിങ്ങൾക്ക് ചിലപ്പോൾ ശരീരത്തിൽ രക്തക്കുറവ് എന്നുള്ള പ്രശ്നമുണ്ടാകും.. അതല്ലെങ്കിൽ വിളർച്ച പോലുള്ള രോഗം ആയിരിക്കാം.. ഈയൊരു രോഗം പ്രായഭേദമന്യേ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. ഇത് നമ്മുടെ ശരീരത്തിൽ പലവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.. നമ്മൾ രക്തം പരിശോദിക്കുമ്പോൾ മനസ്സിലാവും നമ്മുടെ ഹീമോഗ്ലോബിൻ പോലുള്ളവയിൽ ഉള്ള അളവിന്റെ വ്യത്യാസങ്ങൾ..
അപ്പോൾ നമ്മുടെ ചുവന്ന രക്താണുക്കൾ അല്ലെങ്കിൽ ഹീമോഗ്ലോബിൻ വരുന്ന വേരിയേഷൻ കൊണ്ട് നമ്മുടെ ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങളൊക്കെ ഉണ്ടാകാറുണ്ട്.. അപ്പോൾ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് ഉണ്ടാകുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് എന്നും അതുപോലെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ വളരെ സിമ്പിൾ ആയി പരിഹരിക്കാൻ കഴിയും അല്ലെങ്കിൽ മാനേജ് ചെയ്യാൻ കഴിയും എന്നുള്ളതിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം..
അപ്പോൾ രക്തക്കുറവ് നമ്മുടെ ശരീരത്തിൽ പലവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.. ഒന്നുകിൽ ശരീരത്തിലെ നമുക്ക് ആവശ്യത്തിന് വേണ്ട രക്തം ഉല്പാദിപ്പിക്കുന്നുണ്ടാവില്ല.. അതല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ രക്തം മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കാം.. കൂടുതൽ വിശദ മായ അറിയാൻ വീഡിയോ കാണുക..