ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് രക്തക്കുറവ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ ഒരു വിഷയം എന്ന് പറയുന്നത് ഒരുപാട് ആളുകൾക്ക് പലതരം സംശയങ്ങൾ ഉള്ള ഒരു ടോപ്പിക്ക് തന്നെയാണ്.. ഇന്ന് ഒരുപാട് ആളുകൾ നമ്മുടെ ഇടയിലെ അവർക്ക് അനീമിയ എന്നുള്ള ഒരു അസുഖമുണ്ട് എന്ന് അറിയാതെ ജീവിക്കുന്ന ആളുകളുണ്ട്.. അതുപോലെതന്നെ എപ്പോഴും അനീമിയ തനിക്ക് ഉണ്ടോ എന്ന് ടെൻഷൻ അടിച്ചു നടക്കുന്ന ആളുകൾ വരെയുമുണ്ട്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ഈ രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്നത് എന്നാണ്..
രക്തക്കുറവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്കുള്ളിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്നു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ഒരു വ്യക്തിക്ക് അനീമിയ ഉണ്ട് എന്ന് നമ്മൾ പറയുന്നത്.. അപ്പോൾ എന്താണ് ഈ ഹീമോഗ്ലോബിൻ എന്ന് പറയുന്നത്.. ഹീമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലുള്ള ഒരു പ്രോട്ടീനാണ്..
ഈ പ്രോട്ടീനിന്റെ സഹായത്തോടുകൂടിയാണ് നമ്മുടെ രക്താണുക്കൾ നമ്മുടെ ലെൻങ്സിൽ നിന്നും ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്.. അപ്പോൾ ഈ രക്താണുക്കളിൽ ഓക്സിജൻ അളവ് കുറയുമ്പോൾ അല്ലെങ്കിൽ ഹീമോഗ്ലോബിന് അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്ന അളവ് കുറേയും അതുമൂലം നമ്മുടെ ശരീരത്തിൽ അനീമിയ മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ വരുന്നത്..
സാധാരണഗതിയിൽ അനീമിയ കാണപ്പെടുന്നത് ശരീരത്തിൽ അയൺ അളവ് കുറയുന്നതുകൊണ്ടാണ്.. കാരണം ഈ ഹീമോഗ്ലോബിൻ എന്ന് പറയുന്ന പ്രോട്ടീൻ അതിന് അയൺ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.. അപ്പോൾ എന്തെങ്കിലും കാരണം കൊണ്ട് ശരീരത്തിൽ അയൺ അളവ് കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് അനീമിയ ഉണ്ടാവും.. പക്ഷേ ഇത് ഒരു കാരണം മാത്രമാണ് മറ്റൊരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് ഇത്തരം ഒരു പ്രശ്നം വരാൻ സാധ്യതയുണ്ട്.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അനീമിയ വരുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…