18 വയസ്സുകാരനായ പയ്യൻ 23 കരിയായ പെൺകുട്ടിയോട് കല്യാണം ആലോചിച്ചപ്പോൾ സംഭവിച്ചത്..

ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ.. പുറത്ത് കാഴ്ചയിലേക്ക് കണ്ണുനട്ട് ഇരിക്കുന്ന എന്നോട് തൊട്ടടുത്ത ഇരിക്കുന്ന ചെക്കൻ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു പോയി.. ദൈവമേ ഇത് ഏതാണ് ഈ അവതാരം.. ഇതിനുമുമ്പ് ഇതുപോലൊരു അവതാരത്തിന് ഈ ഭൂലോകത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ.. ആളെ കണ്ടുകഴിഞ്ഞാൽ ഒരു 18 വയസ്സ് തോന്നിക്കും.. ഏതോ ഒരു സ്കൂൾ യൂണിഫോം ആണ് വേഷം.. മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എൻറെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉണ്ടായത് ഞാൻ അറിഞ്ഞു..

ഇവൻ ഇതെപ്പോൾ എന്റെ അടുത്ത് വന്ന് ഇരുന്നു.. പണ്ട് ഞാൻ ഇങ്ങനെയാണ് ബസ്സിൽ സൈഡ് സീറ്റ് കിട്ടിയാൽ പിന്നീട് ഞാൻ ഭൂമിയിൽ ഉള്ളതെല്ലാം ഞാൻ മറന്നു പോകും.. അവൻ വന്നിരിക്കുന്നത് കണ്ടിരുന്നുവെങ്കിൽ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാമായിരുന്നു.. അല്ലെങ്കിൽ എനിക്ക് ഈ സീറ്റ് മാറി ഇരിക്കാമായിരുന്നു.. ഞാൻ ചുറ്റിലും നോക്കി ബസ്സിൽ വേറെയും ഒഴിഞ്ഞ സീറ്റുകൾ ഉണ്ട്.. എന്നിട്ടും അവൻ എൻറെ അടുത്ത് വന്ന് ഇരുന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായി.. ഇന്നത്തെ കാലത്ത് എല്ലാ പ്രായക്കാരെയും സൂക്ഷിക്കേണ്ടതുണ്ട്.. ഞാൻ കൈയിലെ ബാഗ് മുറുകെ പിടിച്ചു കൊണ്ട് കുറച്ചു കൂടി ഒതുങ്ങിയിരുന്നു.. അവൻ അപ്പോഴും കണ്ണിമ ചിമ്മാതെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു..

അകത്ത് ഉയർന്നുപൊങ്ങുന്ന ഭയം പുറമേ കാണിക്കാതെ ഞാൻ അവനെ ഒന്ന് ദഹിപ്പിച്ചു നോക്കി.. എന്താടാ.. എൻറെ ചോദ്യത്തിന് അല്പം കനം ഉണ്ടായിരുന്നു.. ചേച്ചിയുടെ പേര് എന്താണ് അവൻ വളരെ സൗമ്യത്തോടെയാണ് അത് ചോദിച്ചത്.. അറിഞ്ഞിട്ട് എന്തിനാണ് ഞാൻ വീണ്ടും ചോദ്യത്തിൽ കനംകൂട്ടി.. കല്യാണം കഴിക്കാൻ അവൻ ഒട്ടും പതർച്ച ഇല്ലാതെ ഉള്ള അവൻറെ മറുപടികേട്ട് എൻറെ നാക്ക് ഉൾവലിഞ്ഞു.. ദൈവമേ ഇത് എന്തിൻറെ കുഞ്ഞാണ് ഇതാണോ ന്യൂ ജനറേഷൻ എന്ന് പറയുന്നത്.. ചെക്കൻ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും കല്യാണം കഴിക്കാൻ നടക്കുന്നു..

കേട്ടത് വിശ്വാസം വരാതെ ഞാൻ അവനെ ഒന്ന് നല്ലപോലെ നോക്കി.. ചേച്ചി എന്താ എന്നെ ഇങ്ങനെ നോക്കുന്നത് കല്യാണം എന്ന് കേട്ടിട്ടില്ലേ ഇംഗ്ലീഷിൽ മാരേജ് എന്ന് പറയും.. അതോ ചേച്ചിയുടെ കല്യാണം നേരത്തെ കഴിഞ്ഞതുകൊണ്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….