ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇത് കേട്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും കാരണം ഇത് സാധാരണയായി എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്.. അതുകൂടാതെ ഇത് അതികഠിനമായ വേദന ഉണ്ടാക്കുന്ന ഒരു അസുഖം കൂടിയാണ്.. യുവാക്കളിലും അതുപോലെതന്നെ മധ്യവയസ്കരായ ആളുകളിലുമാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്.. അപ്പോൾ നമുക്ക് ഈ ഒരു രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം..
നമ്മുടെ ഭക്ഷണത്തിൽ ജലത്തിൻറെ അംശം കുറഞ്ഞുവരുന്ന ഒരു അവസ്ഥയിലാണ് നമുക്ക് നമ്മുടെ കിഡ്നിയിൽ സ്റ്റോൺ രൂപപ്പെടുന്നത്.. നമ്മുടെ വെള്ളത്തിന്റെയും അതുപോലെതന്നെ ശരീരത്തിലെ മിനറൽസിന്റെയും അനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഈ ഒരു കിഡ്നി സ്റ്റോൺ രൂപപ്പെടാൻ കാരണമാകുന്നുണ്ട്.. ഈയൊരു മിനറൽസ് അമിതമായി അടിഞ്ഞുകൂടുന്നത് മൂലം കിഡ്നിക്ക് അത് ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുന്നു..
തുടർന്ന് അത് അവിടെത്തന്നെ അടിഞ്ഞുകൂടി ചെറുതായിട്ട് കല്ലുകൾ ആയി രൂപപ്പെടാൻ തുടങ്ങുന്നു.. ചെറിയ ചെറിയ കല്ലുകൾ ആണെങ്കിലും അവ അവിടെ സൈലൻറ് ആയി നിൽക്കും പ്രത്യേകിച്ച് വേദന ഒന്നും തോന്നില്ല പക്ഷേ ഈ ഒരു സ്റ്റോൺ എപ്പോഴാണ് അനങ്ങാൻ തുടങ്ങുന്നത് അതായത് മൂത്രവാഹിനിയിലേക്ക് എത്തിത്തുടങ്ങുന്നത് ആ ഒരു സമയത്താണ് നമുക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നത്.. ആ സമയത്ത് ഒരു വേദന എന്ന് പറയുന്നത് ഇത് മൂത്രവാഹിനിയിലൂടെ പുറത്തേക്ക് വരുമ്പോൾ ആ ഭാഗത്തെല്ലാം.
ഇത് മുറിവ് ഉണ്ടാക്കുകയും ഒരു മരണവേദന തന്നെ അനുഭവപ്പെടുകയും ചെയ്യും.. ഈയൊരു വേദന കാരണം പലപ്പോഴും ആളുകൾ ഞാൻ മരിച്ചുപോകുമോ ഡോക്ടറെ എന്ന് പോലും ചോദിച്ചു വരാറുണ്ട്.. കാരണം അത്രയും രൂക്ഷമായ അല്ലെങ്കിൽ തീവ്രമായ വേദനയാണ് അവർ അനുഭവിക്കുന്നത്.. അപ്പോൾ നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ ഇത്തരം സ്റ്റോണുകൾ രൂപപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…