പലതരം കാര്യങ്ങൾ ചെയ്തിട്ടും അമിതവണ്ണം കുറയാത്തത് പിന്നിലെ യഥാർത്ഥ കാരണം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലരും ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വരുമ്പോൾ പല ആളുകൾ പറയാറുള്ള കാര്യമാണ് ഡോക്ടർ ഞാൻ പല കാര്യങ്ങളും ഈ ഒരു അമിതവണ്ണം കുറയ്ക്കാനായി ചെയ്തു നോക്കി അപ്പോൾ ആദ്യമൊക്കെ ഒരു 5 അല്ലെങ്കിൽ 10 കിലോ വരെ കുറഞ്ഞു കിട്ടുമായിരുന്നു..

   
"

പിന്നീട് അങ്ങോട്ട് ഒരു കിലോ പോലും അല്ലെങ്കിൽ ഒരു ഗ്രാം പോലും കുറയാൻ വളരെയധികം ബുദ്ധിമുട്ട് ആകുന്നു എന്ന പലരും പറയാറില്ല.. പലരും പരിശോധനക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടർ എനിക്ക് 25 കിലോ എങ്കിലും കുറയ്ക്കണം എന്നുള്ളതൊക്കെ.. പക്ഷേ ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഇതിനായിട്ട് പല മാർഗങ്ങളും സ്വീകരിക്കുമ്പോൾ ആദ്യം ഒരു നാലഞ്ചു കിലോ കുറയുമെങ്കിലും പിന്നീട് അങ്ങോട്ട് വെയിറ്റ് കുറയാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാവുന്നതുപോലെ തോന്നാറുണ്ട്.. അതായത് നമ്മുടെ ശരീരത്തിലെ വാട്ടർ കണ്ടന്റ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ അമിതവണ്ണവും പെട്ടെന്ന് തന്നെ കുറഞ്ഞു കിട്ടും..

പക്ഷേ അത് കഴിഞ്ഞിട്ട് നമ്മുടെ ശരീരത്തിലുള്ള ഫാറ്റ് കണ്ടന്റ് കുറയുമ്പോഴാണ് നമുക്ക് സത്യം പറഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.. അത്രയധികം വളരെ സ്ലോ ആയിട്ടാണ് വെയിറ്റ് കുറയുക.. ആദ്യം തന്നെ നമ്മൾ വെയിറ്റ് കുറയുന്നില്ല എന്നുണ്ടെങ്കിൽ ആദ്യം വല്ല രോഗങ്ങളും ഉണ്ടോ എന്നുള്ളത് നമ്മൾ ആദ്യം പരിശോധിക്കണം.. രോഗങ്ങൾ എന്ന് പറയുമ്പോൾ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം..

ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തി നമ്മുടെ ശരീരത്തിലെ കോശങ്ങൾ തന്നെ ഡാമേജ് ചെയ്ത് അതിന്റെ ഭാഗമായി വരുന്ന കോംപ്ലിക്കേഷൻസ് ആണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നുപറയുന്നത്.. ഇത്തരം അവസ്ഥകളുടെ ഭാഗമായിട്ട് ഉണ്ടാകുന്ന ഒരു കാരണമാണ് നമ്മുടെ ശരീരത്തിലെ അമിതവണ്ണം കൂടുക എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…