തൈറോയ്ഡ് രോഗങ്ങളും അതുമായി ബന്ധപ്പെട്ട പ്രധാന കോംപ്ലിക്കേഷൻസും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് സംബന്ധിച്ച പ്രശ്നങ്ങൾ എന്നുപറയുന്നത്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ അത്തരം ഒരു വിഷയത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാം.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത്.. ഇത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ബട്ടർഫ്ലൈ ആകൃതിയിലാണ് കാണപ്പെടുന്നത്.. ഇതിൽ നിന്നും പലതരം ഹോർമോണുകളും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്..

   
"

നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റബോളിക് പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോൺ പങ്കുവഹിക്കുന്നുണ്ട് കൂടാതെ കുട്ടികളിലെ വളർച്ചയ്ക്കും തൈറോയ്ഡ് ഹോർമോൺ പ്രധാന പങ്ക് തന്നെ വഹിക്കുന്നുണ്ട്.. സാധാരണയായി കഴുത്തില് ഉണ്ടാകുന്ന മുഴകൾ തൈറോയ്ഡ് ഗ്ലാൻഡിൽ നിന്ന് തന്നെയാണ്.. വളരെ റെയർ ആയിട്ടാണ് രക്തക്കുഴലുകൾ അതുപോലെ ഗ്രന്ഥികൾ അല്ലെങ്കിൽ ലിൻഫിനോയിഡുകളെല്ലാം മുഴകളായി മാറാറുള്ളത്..

ഇത് നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കവുന്നതാണ്.. കണ്ണാടിയുടെ മുൻപിൽ വെച്ച് തല ഉയർത്തിപ്പിടിച്ച് ഉമി നീര് ഇറക്കുമ്പോൾ തൈറോയ്ഡ് ഗ്ലാൻഡിന്റെ മുഴ ആണെങ്കിൽ അത് മുകളിലേക്ക് പോകാനുള്ള സാധ്യത ഉണ്ട്.. ഇനി നമുക്ക് തൈറോയ്ഡ് ഗ്ലാൻഡിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.. പ്രധാനമായും ഈ ഒരു അവയവത്തെ ബാധിക്കുന്ന പ്രശ്നം എന്ന് പറയുന്നത് ഹൈപ്പോതൈറോയിഡിസം അതുപോലെ ഹൈപ്പർ തൈറോയ്ഡിസം ഗോയിറ്റർ തുടങ്ങിയവയാണ്..

അതിൽ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹൈപ്പർ തൈറോയ്ഡിസം ആണ്.. ഹൈപ്പർ തൈറോയിഡിസം ഉള്ള രോഗികളിൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നത് ആയിട്ടും ടി എസ് എച്ച് അളവ് കൂടുന്നതായിട്ടും കാണപ്പെടുന്നു.. ഇത് നമ്മുടെ തൈറോയ്ഡ് ഹോർമോൺ കുറയുന്നത് അനുസരിച്ച് അവരുടെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുകയും അതുവഴി അത് കുറയുന്നതായി കാണപ്പെടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….