ശരീരത്തിൽ ഈ രണ്ട് വൈറ്റമിൻസ് കുറയുന്നതുമൂലം ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞതവണ എന്നെ കാണാൻ ആയിട്ട് ഒരു മാതാപിതാക്കളും അവരുടെ മകളും ആയിട്ട് വന്നിരുന്നു.. അവർ പറഞ്ഞ ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് അവരുടെ മകൾക്ക് കോൺസെൻട്രേഷൻ ഇല്ല എന്നുള്ളതാണ്.. അതായത് ആ കുട്ടിക്ക് പഠിക്കണമെന്ന് നല്ലപോലെ ആഗ്രഹമുണ്ട് അതുപോലെ മുമ്പൊക്കെ നല്ലപോലെ പഠിച്ചിരുന്നതായിരുന്നു പക്ഷേ ഇപ്പോൾ കുറച്ച് ആയിട്ട് ബുക്ക് തുറന്നിരിക്കുമ്പോൾ തന്നെ അതിലെ ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല.. അതുപോലെതന്നെ നല്ലപോലെ ഉറക്കം വരുക അത് കൂടാതെ തന്നെ അമിതമായ ക്ഷീണം അനുഭവപ്പെടുക.. തുടങ്ങിയ രീതിയിലുള്ള ഒരുപാട് ബുദ്ധിമുട്ടുകളാണ് ആ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്..

അതുപോലെതന്നെ ആ കുട്ടിക്ക് ജോയിൻറ് പെയിനും ശരീരത്തെ അതികഠിനമായ വേദനയുണ്ട് മാത്രമല്ല കുറച്ചു നടക്കുമ്പോൾ തന്നെ കാലുകളിൽ കഴപ്പ് അനുഭവപ്പെടുന്നു തുടങ്ങിയ പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു.. അപ്പോൾ എന്നോട് ഇത്തരം പ്രശ്നങ്ങളൊക്കെ പറഞ്ഞപ്പോൾ ഞാൻ അവരോട് രണ്ട് പ്രധാനപ്പെട്ട ടെസ്റ്റുകൾ ചെയ്യാനാണ് ആവശ്യപ്പെട്ടത്.. ആ രണ്ട് ടെസ്റ്റുകൾ എന്നു പറയുന്നത് ഒന്നാമത്തെ വൈറ്റമിൻ ടെസ്റ്റ് ആയിരുന്നു രണ്ടാമത്തേത് തൈറോയ്ഡ് ടെസ്റ്റ്..

തൈറോയ്ഡ് ടെസ്റ്റിലെ ആന്റി ബോഡിയാണ് പരിശോധിക്കുവാൻ പറഞ്ഞത് അതുപോലെതന്നെ വൈറ്റമിൻ ടെസ്റ്റ് രണ്ടെണ്ണം ചെയ്യാൻ പറഞ്ഞു അതിൽ ഒന്നാമത്തേത് വിറ്റാമിൻ ഡി യും രണ്ടാമത്തേത് വിറ്റാമിൻ ബി 12.. തൈറോയ്ഡ് പരിശോധിച്ച റിസൾട്ട് നോക്കിയപ്പോൾ അത് കുട്ടിക്ക് നോർമൽ ആയിരുന്നു അതുകൊണ്ട് വലിയ കുഴപ്പമില്ല.. പക്ഷേ വിറ്റാമിൻ പരിശോധിച്ചതിൽ അവ രണ്ടും വളരെയധികം ശരീരത്തിൽ കുറവായിരുന്നു.. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ വലിയ പ്രശ്നങ്ങളാണെന്ന് കരുതുന്ന പല കാര്യങ്ങളും.

ചിലപ്പോൾ വളരെ നിസ്സാരമായിരിക്കും. അതുപോലെ തന്നെ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് വലിയ ഒരു പ്രശ്നമായി അല്ലെങ്കിൽ കോംപ്ലിക്കേഷൻസ് ആയി മാറാൻ തന്നെ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരം വൈറ്റമിൻസ് നമ്മുടെ ശരീരത്തിലെ കുറയുന്നത് മൂലം എന്തൊക്കെ കോംപ്ലിക്കേഷൻസ് ആണ് നമുക്ക് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…