വീട്ടിലിരുന്നു കൊണ്ട് തന്നെ ബ്ലഡ് പ്രഷർ ലവൽ മനസ്സിലാക്കി നമുക്ക് അതിനെ നിയന്ത്രിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് പേർക്ക് ഉള്ള ഒരു പ്രധാനപ്പെട്ട അസുഖമാണ് ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു പ്രശ്നം കാരണം ഒരുപാട് ആളുകളെ പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും ഈ ഒരു അസുഖം കാരണം ബുദ്ധിമുട്ടുന്നവരാണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഈ ഒരു വിഷയത്തെ കുറിച്ചാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്..

കുറെയധികം നാളുകൾ എപ്പോഴും വിളിച്ച് സംശയം ചോദിക്കാറു mള്ള ഒരു കാര്യമാണ് ഡോക്ടറെ പലവിധ ബുദ്ധിമുട്ടുകൾ കാരണം ഹോസ്പിറ്റലിലേക്ക് വരാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ എനിക്ക് ബ്ലഡ് പ്രഷർ കൺട്രോൾ ആണോ അല്ലെങ്കിൽ അല്ലയോ എന്നുള്ളത് വീട്ടിൽ നിന്നുകൊണ്ട് തന്നെ എങ്ങനെ അറിയാൻ സാധിക്കും.. ഇത്തരത്തിൽ ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ ബ്ലഡ് പ്രഷർ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ പരിശോധിക്കാവുന്നതാണ്..

ഇപ്പോൾ അതിനുള്ള സൗകര്യങ്ങൾ എല്ലാ ഭാഗത്തും ലഭ്യമാണ്.. ബിപി എങ്ങനെയാണ് നോക്കുന്നത് എന്നുള്ളതിനെ കുറിച്ച് പറഞ്ഞു തരാൻ പക്ഷേ അതിനു മുൻപ് ഈയൊരു ബിപിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.. ഒന്നാമതായിട്ട് ഈ ഒരു ബ്ലഡ് പ്രഷർ പരിശോധിക്കുന്നതിന് മുമ്പ് നമ്മുടെ ഒരു അഞ്ചുമിനിറ്റ് അല്ലെങ്കിൽ 10 മിനിറ്റ് എവിടെയെങ്കിലും കുറച്ച് ഇരുന്ന് നല്ലപോലെ വിശ്രമിക്കണം.. അതായത് പെട്ടെന്ന് ഓടി അല്ലെങ്കിൽ നടന്നു വന്നിട്ട് ബ്ലഡ് പ്രഷർ ഒരിക്കലും പരിശോധിക്കരുത്..

അതുപോലെതന്നെ കൂടുതൽ സന്തോഷം ഉള്ള സമയങ്ങളിൽ അതുപോലെതന്നെ കൂടുതൽ ദേഷ്യം ഉള്ള സമയങ്ങളിൽ അല്ലെങ്കിൽ സങ്കടമുള്ള സമയങ്ങളിൽ ഒന്നും ഈ ഒരു ബിപി പരിശോധിക്കരുത്.. കുറച്ചുസമയം എവിടെയെങ്കിലും നല്ലപോലെ ഇരുന്ന് റിലാക്സ് ചെയ്ത് അതിനുശേഷം മാത്രമേ ഈ ഒരു ബ്ലഡ് പ്രഷർ പരിശോധിക്കാൻ പാടുള്ളു.. രണ്ടാമത്തെ കാര്യം ബ്ലഡ് പ്രഷർ നിങ്ങൾ എടുക്കാൻ പോകുന്നതിന് അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ മുൻപ് വരെ ചായയോ കാപ്പിയോ ഒന്നും കുടിക്കരുത്.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഒരിക്കലും പുക വലിക്കരുത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…