ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ക്ലിനിക്കുകളിൽ രോഗികൾ പരിശോധനയ്ക്കായി വരുമ്പോൾ കോമൺ ആയിട്ട് പറയുന്ന കുറച്ച് പ്രശ്നങ്ങളാണ് എനിക്ക് നടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട് അതുപോലെ തന്നെ മുട്ടുകൾക്ക് വല്ലാത്ത വേദനയുണ്ട്.. അതുപോലെ ഉറക്കക്കുറവ് ഉണ്ടാകുന്നു.. നടക്കുമ്പോൾ അമിതമായി കിതപ്പ് ഉണ്ടാകുന്നു എന്നൊക്കെ.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ളത് ആരും തന്നെ ചിന്തിക്കുന്നില്ല.. ഇതിൻറെ പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീര ഭാരം അമിതമായി കൂടുന്നത് കൊണ്ട് തന്നെയാണ്..
ഇന്ന് നമ്മളിൽ പല ആളുകളും ഇത്തരത്തിൽ അമിതവണ്ണം വയ്ക്കുന്നത് ഒരു സൗന്ദര്യ പ്രശ്നം മാത്രമായിട്ടാണ് കാണുന്നത്.. ആരും ഇതിന് ഒരു രോഗമായി കണ്ട് ട്രീറ്റ്മെൻറ് എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.. നമ്മുടെ മാറുന്ന ജീവിതശൈലിയും മാറുന്ന ഭക്ഷണ രീതികളും തന്നെയാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്.. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രകാരം നമ്മുടെ ശരീര ഭാരം കണക്കാക്കുന്നത് ബോഡി മാസ്സ് ഇൻഡക്സ് കാൽക്കുലേറ്റ് ചെയ്തിട്ടാണ്..
ഇതിൽ 18 മുതൽ 23 വരെ നമ്മുടെ ശരീരഭാരം നോർമലാണ്.. എന്നാൽ 23ൽ കൂടുതലായി കഴിഞ്ഞാൽ അത് ഓവർ വെയിറ്റ് ആയി.. ഈ ഓവർ വെയിറ്റിനെ നമുക്ക് ഗ്രൈഡ് വൺ ഗ്രേഡ് ടു ഗ്രേഡ് ത്രീ എന്ന കാൽക്കുലേറ്റ് ചെയ്യാം.. അതായത് ഗ്രേഡ് വൺ എന്ന് പറയുമ്പോൾ 30ൽ കൂടുതലായി കഴിഞ്ഞാൽ അത് ഗ്രേഡ് വണ്ണാണ്.. അതുപോലെതന്നെ 35ൽ കൂടുതൽ ആയിക്കഴിഞ്ഞാൽ അത് ഗ്രേഡ് ടൂ.. നാൽപ്പതിൽ അത് ഗ്രേഡ് ത്രീ എന്നിങ്ങനെയാണ് ഡബ്ലിയു എച്ച് ഓ പ്രകാരം ഇതിനെ കണക്കാക്കുന്നത്..
ഇനി നമുക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ ശരീരഭാരം കൂടുന്നത് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം. ആദ്യം പറഞ്ഞതുപോലെ തന്നെ നമ്മുടെ മാറുന്ന ഭക്ഷണ രീതിയിൽ ജീവിതശൈലികളും തന്നെയാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്.. ഇന്ന് നമ്മളിൽ ഭൂരിഭാഗം ആളുകളും ഹോട്ടൽ ഫുഡുകൾ അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് ബേക്കറി ഐറ്റംസ് തുടങ്ങിയവയൊക്കെയാണ് കൂടുതലായി കഴിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…