കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ..

സേതുവേട്ടാ ഇനി സഹായം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ വീട്ടിലേക്ക് വരരുത്.. നാട്ടുകാരുടെ ഓരോരോ കഥകൾ കേൾക്കുമ്പോൾ എൻറെ തൊലി ഉരിഞ്ഞു പോകുകയാണ്.. ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടുപേരും കുറച്ചു വിഷം കഴിച്ചാൽ ജീവിതം അവസാനിപ്പിക്കാം അത്രതന്നെ.. പതിവുപോലെ അന്നും സേതുവേട്ടൻ വീടിൻറെ മുൻപിൽ എത്തിയപ്പോഴാണ് ചേച്ചി അത് പറഞ്ഞത്.. കുറച്ചുനാളുകൾക്കു ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും കുറച്ച് ഉച്ചത്തിൽ കേൾക്കുന്നത്.. അപ്രതീക്ഷിതമായി ചേച്ചിയുടെ ഭാഗത്തുനിന്ന് അത്തരത്തിൽ പ്രതികരണം കേട്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു..

ആരെങ്കിലും അത് കേട്ടോ എന്നറിയാൻ പുള്ളിക്കാരൻ ചുറ്റിലും നോക്കുന്നുണ്ടായിരുന്നു അതിനുശേഷം കയ്യിൽ ഉണ്ടായിരുന്ന കവർ ഉമ്മറത്ത് വെച്ചിട്ട് ചേച്ചിയുടെയോ അല്ലയോ മുഖത്ത് നോക്കാതെ തന്നെ മുറ്റത്തുനിന്ന് റോഡിലേക്ക് ഇറങ്ങിപ്പോയി.. അന്ന് ആദ്യമായിട്ടാണ് ആ മനുഷ്യൻ തല കുമ്പിട്ട് നടക്കുന്നത് കാണുന്നത്.. സേതുവേട്ടൻ പോയതും ചേച്ചി വേഗം ഉമ്മറത്തെ വാതിൽ അടച്ചുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി.. ഞാൻ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ ചേച്ചി എന്നെയും ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി.. രണ്ടാളുടെയും സങ്കടങ്ങൾ തീരുന്നത് വരെ അങ്ങനെ തന്നെ നിന്നു..

എങ്കിലും ചേച്ചി സേതുവേട്ടനോട് അത്രയ്ക്കും പറയണ്ടായിരുന്നു.. ഞാൻ കണ്ണുനീർ തുടച്ച് ചേച്ചിയിൽ നിന്ന് അല്പം മാറി നിന്നിട്ടാണ് അത് പറഞ്ഞത്.. വേണം മോളെ.. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ആണ് ചേച്ചി അത് പറയുന്നത്.. ആ വാക്കുകൾ ഉറച്ച് മനസ്സിൽ നിന്നുള്ള തീരുമാനങ്ങളാണ് എന്ന് എനിക്ക് മനസ്സിലായി.. പിന്നെ ഞങ്ങൾ രണ്ടുപേരും സേതുവേട്ടനെ കുറിച്ച് സംസാരിച്ചതേയില്ല.. ഞാൻ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നുണ്ട് മോളെ..

നമുക്ക് രണ്ടാൾക്കും ജീവിക്കാൻ അതുതന്നെ ധാരാളമാണ്.. അത്താഴം കഴിച്ചാൽ ചേച്ചിയുടെ ചൂടും പറ്റി അരികത്ത് കിടക്കുമ്പോഴാണ് എന്നോട് ആ കാര്യം പറയുന്നത്.. ഒന്നും പറയാതെ ചേച്ചിയോട് ചേർന്ന് കിടക്കുമ്പോൾ ആ നെഞ്ചിലെ വേദന ഞാൻ അറിയുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…