റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന രോഗം വരാതെ നമുക്ക് എങ്ങനെ തടയാം.. ഇതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏതു പ്രായക്കരയും ബാധിക്കുന്ന ഒരു വാതരോഗമാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന് പറയുന്നത്.. ഇന്നു നമുക്ക് ഈ ഒരു രോഗത്തെക്കുറിച്ച് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യാം.. തുടക്കത്തിൽ ചെറിയ സന്ധികളെ ബാധിക്കുകയും പിന്നീട് അത് പ്രോഗ്രസ് ചെയ്യുന്നത് അനുസരിച്ച് ശരീരത്തിലെ ഏത് സന്ധികളെയും ബാധിക്കാൻ ഇതിനെ കഴിവുണ്ട്.. അതുപോലെ കോമൺ ആയിട്ട് ഇത് സ്ത്രീകളിലാണ് കാണുന്നത്.. എന്തുകൊണ്ടാണ് ആമവാതം ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം. ഇതൊരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ്..

ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തികൾ നമ്മുടെ ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ്.. എന്തൊക്കെയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തിനെക്കുറിച്ചു നമുക്ക് വിശദമായി മനസ്സിലാക്കണം.. ഇത് നമ്മുടെ ശരീരത്തിലെ തരുണ അസ്ഥിയെയാണ് ബാധിക്കുന്നത്.. ഇത് നമ്മുടെ കാർട്ടിലേജിനെ കാർന്ന് തിന്ന് നമ്മുടെ ജോയിന്റിനെ ബാധിക്കുന്നു..

നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ ജോയിൻറ് ഭാഗങ്ങളെല്ലാം വളരെയധികം ബുദ്ധിമുട്ടായിരിക്കും.. ജോയിൻറ് എല്ലാം വളരെ സ്റ്റിഫ് ആയിരിക്കും ഫ്ളക്സിബിൾ ആയിരിക്കില്ല.. എന്നാൽ ഒരു ഒരു മണിക്കൂർ ഒക്കെ കഴിയുമ്പോൾ ഇത് പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നത് കാണുന്നത്.. അതുപോലെ ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാക്കുന്നു അതിന്റെ കൂടെ തന്നെ രോഗികളിൽ വളരെ ശക്തമായ വേദനയും അനുഭവപ്പെടാറുണ്ട്..

കണ്ടീഷൻ പ്രോഗ്രസ്സ് ആകുമ്പോൾ ജോയിന്റുകളിൽ ചെറിയ നോഡ്യൂൾ കാണാറുണ്ട്.. അപ്പോൾ നമ്മൾ ഇത് ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ കണ്ടീഷൻ കൂടുതൽ കോംപ്ലിക്കേഷനിലെക് പോവുകയും അത് നമ്മുടെ ഘടന തന്നെ ജോയിന്റുകളുടെ നഷ്ടപ്പെടുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….