എടീ അലീന നിൻറെ അപ്പൻ അല്ലേ അവിടെ സ്റ്റാൻഡിൽ ഇരുന്നുകൊണ്ട് പാടുന്നത്.. ഇന്നും ഞാൻ കൊടുത്തു കേട്ടോ രണ്ടുരൂപ.. ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആളുകളുടെ ഒരിക്കലും പിശുക്ക് കാണിക്കരുത്.. അത്രയ്ക്കും കഠിന ഹൃദയം അല്ല കേട്ടോ ഞാൻ. മുന്നിലേക്ക് വന്ന മുടി പിന്നിലേക്ക് ആക്കിക്കൊണ്ട് നിമ്മി അത് പറയുമ്പോൾ കൂട്ടുകാരികൾക്ക് ഇടയിൽ നിന്നുകൊണ്ട് അവൾ വല്ലാതെ താഴ്ന്നു പോയിരുന്നു.. തന്നെ അപമാനിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ നോക്കി ഇരിക്കുകയാണ് ആ കുട്ടി. ഇന്നിപ്പോൾ എൻറെ അച്ഛനെ തന്നെ അവൾ പറയുന്നു അതെല്ലാം കേട്ടപ്പോൾ അവളോട് ഒന്ന് പൊട്ടിത്തെറിക്കണം എന്ന് തോന്നിയിരുന്നു.
പക്ഷേ അവൾ അവിടെ സംയമനം പാലിച്ചു.. അവൾ പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റുള്ളത്.. ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ് ബസ് സ്റ്റോപ്പിലും കവലയിലും എല്ലാം പോയി പാടിക്കൊണ്ട് എന്നെ നാണം കെടുത്തരുത് അച്ചായൻ പക്ഷേ അപ്പോൾ പുള്ളിക്കാരന്റെ ഒരു മറുപടിയുണ്ട് ചില സാഹിത്യകാരന്മാരെ പോലെ സംഗീതത്തെ ദൈവം ചിലപ്പോൾ ചളിയിലേക്ക് മൂഡി തുറന്നു വിടും.. അതും അല്ലെങ്കിൽ ആകാശത്തിലേക്ക്..
ആഘോഷത്തിൽ ഉള്ള സംഗീതത്തെ കിട്ടുന്ന ആളുകൾ ഭാഗ്യവാന്മാർ തന്നെയാണ്.. അവർ ആരു തന്നെയായാലും ആരാധിക്കപ്പെടും.. പക്ഷേ ചളിയിൽ നിന്ന് കിട്ടുന്ന ആളുകൾ ഇങ്ങനെ കവലയിൽ ഇരുന്നുകൊണ്ട് പാടും.. നിൻറെ അപ്പന് പണ്ട് എങ്ങോ പുഞ്ച വയലിൽ നിന്ന് കളഞ്ഞു കിട്ടിയതാണ് ഈ ഒരു മൊതലിന്.. ചെളിയിൽ ആയാലും ആകാശത്തിൽ ആയാലും സംഗീതം അന്നമാണ്.. അതാണ് ശാസ്ത്രം അല്ലെങ്കിൽ അത് ഈ അപ്പൻറെ ഉറച്ച വിശ്വാസമാണ്..
വിശ്വാസമായില്ലെങ്കിൽ അടുക്കളയിലേക്ക് പോയി നോക്കിയിട്ട് വരാൻ പറയും അപ്പോൾ അടുക്കളയിൽ പോയി നോക്കുമ്പോൾ തിളച്ച് പൊന്തുന്ന കഞ്ഞിയാണ് അപ്പൻറെ തെറികൾ ഭേദം എന്ന് തോന്നി.. വിശപ്പിനേക്കാൾ വലിയ ചോദ്യം അല്ലെങ്കിൽ അന്നത്തേക്കാൾ വലിയ ചോദ്യമോ ഈ ഭൂമിയിൽ ഇല്ല.. ഞാൻ പുസ്തകം വായിച്ചിരിക്കുമ്പോൾ അപ്പൻ വന്നു വിളിക്കും എന്നിട്ട് എഴുന്നേറ്റ് വന്ന് വല്ലതും കഴിക്കാൻ പറയൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….