ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്നതും അതുപോലെതന്നെ സ്ത്രീകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഈ ഒരു വിഷയത്തെക്കുറിച്ചാണ് വളരെ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്..
ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാകുമ്പോൾ പലരും അത് പുറത്ത് പറയാറില്ല എന്നുള്ളതാണ് വാസ്തവം.. ഈ ഒരു പ്രശ്നം കാരണം ശരീരത്തിൽ ഒരുപാട് മറ്റുപല പ്രശ്നങ്ങൾ വരാറുണ്ട് എങ്കിലും പല സ്ത്രീകളും ഇത് പുറത്ത് പറയാതെ വീട്ടിൽ സ്വയം ചികിത്സകൾ നടത്തി അത് വീണ്ടും കോംപ്ലിക്കേഷനിലേക്ക് കൊണ്ടുപോകാറുണ്ട്.. സ്ത്രീകളുടെ ശരീരത്തിൽ അവരുടെ യോനീഭാഗത്തിൽ ഉള്ള പി എച്ച് മെയിൻറ്റയിൻ ചെയ്യാൻ വേണ്ടി നമ്മുടെ ശരീരം തന്നെ ഒരു ദ്രാവകം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഒരു ദ്രാവകം പൊതുവേ പച്ച മുട്ടയുടെ വെള്ള കരു പോലെയാണ് കാണപ്പെടുന്നത്.
ആ ഒരു ദ്രാവകത്തിൽ പ്രത്യേകിച്ച് മണം അല്ലെങ്കിൽ കളർ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല.. ഇതൊന്നുമല്ലാത്ത തന്നെ പെൺകുട്ടികളിൽ ആർത്തവ സമയത്തിന് കുറച്ചു മുൻപ് അല്ലെങ്കിൽ ആർത്തവം തുടങ്ങിയശേഷം അല്ലെങ്കിൽ ഓവുലേഷൻ ടൈമിൽ അതുപോലെ പ്രഗ്നൻസി ടൈമിൽ ഒക്കെ ഈ ഒരു വൈറ്റ് കളർ ഡിസ്ചാർജ് വളരെ കൂടുതലായി വരുന്നത് കാണാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്നത് എല്ലാം വളരെ തികച്ചും നോർമലായി തന്നെയാണ്..
എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് എപ്പോഴാണ് നമ്മൾ ഈ ഒരു ഡിസ്ചാർജിനെ ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ ഭയക്കേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. അതായത് പെട്ടെന്ന് ഒരു ദിവസം ഡിസ്ചാർജ് അളവ് കൂടുന്നതും അതുപോലെതന്നെ ഇത്തരത്തിൽ ഈ ഒരു ഡിസ്ചാർജ് കൂടിയിട്ട് അത് നമ്മുടെ വസ്ത്രത്തെ തന്നെ നനക്കുന്ന രീതിയിലേക്ക് മാറുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. അതുപോലെതന്നെ ഈയൊരു ഡിസ്ചാർജിലെ മണത്തിലുള്ള വ്യത്യാസം അല്ലെങ്കിൽ കളർ വ്യത്യാസമോ കണ്ടാൽ അതും നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…