ഓസ്റ്റിയോ ആർത്രൈറ്റിസ് ആർക്കൊക്കെയാണ് കൂടുതലും വരാൻ സാധ്യതയുള്ളത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പരാതിയാണ് അവർക്ക് ഇരുന്ന് എഴുന്നേൽക്കുമ്പോൾ മുട്ടിന് വല്ലാതെ വേദന അനുഭവപ്പെടുന്നു.. നടക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ് അതുപോലെതന്നെ ഇട്പ്പിന് വല്ലാത്ത വേദന.. നട്ടെല്ലിന് വേദന ഇതൊക്കെ അനുഭവപ്പെടുന്നതിനു ഒരു പ്രധാന കാരണം എല്ല് തേയ്മാനമാണ്..

പ്രായമായ ആളുകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത് അഥവാ സന്ധിവാതം എന്നും പറയും.. അപ്പോൾ ഈ ഒരു രോഗത്തെക്കുറിച്ച് നമുക്ക് കൂടുതൽ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഈയൊരു സന്ധിവാതം കൂടുതലായും കണ്ടുവരുന്നത് കാൽമുട്ടുകൾ അതുപോലെതന്നെ ഇടുപ്പിന്റെ എല്ല് അതുപോലെ നട്ടെല്ലിന്റെ ഭാഗത്ത്.. കൈമുട്ട് കൈവിരൽ തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെയാണ്.. അതിൽ തന്നെ പ്രധാനമായും കാണപ്പെടുന്നതാണ് കാൽമുട്ടും ഇടുപ്പിന്റെ എല്ലുകളും.. ഈ രണ്ടു ഭാഗങ്ങളിൽ മാത്രം കൂടുതലായി ഈ ഒരു സന്ധിവാതം വരാൻ കാരണമെന്താണ് എന്ന് ചോദിച്ചാൽ അവിടെയാണ് നമ്മുടെ വെയിറ്റ് കൂടുതലായും വരുന്നത്.. ഇവ കൂടാതെ മറ്റു സന്ധികളിലും ഇത് കാണപ്പെടുന്നുണ്ട്..

ഇനി നമുക്ക് എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് നോക്കാം.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ രണ്ട് അവസ്ഥകൾ കൂടിച്ചേരുന്ന ഭാഗം ആണ് ജോയിൻറ് അഥവാ സന്ധി എന്നു പറയുന്നത്.. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക സന്ധികളിലും കാർട്ടിലേജ് അഥവാ തരുണാസ്തി കാണപ്പെടുന്നുണ്ട്.. ഇത് നമ്മുടെ ജോയിന്റുകൾ തമ്മിലുള്ള കൂടുതൽ സ്മൂത്ത് ആവാനും അതുപോലെതന്നെ അസ്ഥികൾ തമ്മിൽ കൂട്ടി ഉരസുന്നത് തടയാനും സഹായിക്കുന്നുണ്ട്..

കൂടുതലായും 50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിലാണ് ഈയൊരു അവസ്ഥകൾ കാണപ്പെടുന്നത്.. അതായത് 50 വയസ്സിനു ശേഷം അവർക്ക് മെൻസസ് നിന്ന് കഴിയുമ്പോൾ അവർക്ക് ഹോർമോണൽ ഇൻബാലൻസ് രൂപപ്പെടുന്നുണ്ട്..അതുകൊണ്ടുതന്നെ അവരിൽ ഈസ്ട്രജൻ കുറഞ്ഞു വരികയും ഈ ഒരു അസുഖത്തിന് കാരണം ആകുകയും ചെയ്യുന്നുണ്ട്.. 50 വയസ്സിനുശേഷം പുരുഷന്മാരിലും ഈ ഒരു അവസ്ഥ കാണപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…