നമ്മുടെ കരളിനെ ഫാറ്റി ലിവർ എന്ന അസുഖം വരാതെ എങ്ങനെ സംരക്ഷിക്കാം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് ലിവർ എന്നുപറയുന്നത്.. അത് കൂടാതെ തന്നെ ഇവ ഏറ്റവും ഭാരം കൂടിയ അവയവം കൂടിയാണ് ഏകദേശം ഒന്നര കിലോ വരെ ഭാരമുണ്ട് കരളിന്.. ഈയൊരു ലിവർ നമ്മുടെ ശരീരത്തിൽ ഒരുപാട് ധർമ്മങ്ങളാണ് നിർവഹിക്കുന്നത്.. ഏകദേശം 500ല്‍ പരം പ്രവർത്തനങ്ങളിൽ ലിവർ ബന്ധപ്പെട്ടിരിക്കുന്നു.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഇത്രത്തോളം ധർമ്മങ്ങൾ ചെയ്യുന്ന ഈ ഒരു അവയവത്തിന് എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ പിന്നീട് നമ്മുടെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ..

അപ്പോൾ ഇത്തരത്തിൽ നമ്മുടെ കരളിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ അത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും.. യഥാർത്ഥത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ കരള് ഒരു ലക്ഷണവും നമുക്ക് കാണിച്ചു തരില്ല ഇതുതന്നെയാണ് ഇതിൻറെ ഏറ്റവും ഒരു നെഗറ്റീവ് ആയ വശം.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത് ലിവറിൽ കൂടുതലായി കണ്ടുവരുന്ന ഒരു കോമൺ ആയ അസുഖത്തെക്കുറിച്ച് ആണ്..

അതാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് ഏകദേശം 60 ശതമാനത്തോളം ആളുകളിൽ ഈ ഒരു രോഗം കണ്ടുവരുന്നു.. അവൾ നമുക്ക് ആദ്യം തന്നെ ഈയൊരു ഫാറ്റിലിവർ എന്നുള്ള അസുഖം എന്താണ് എന്നും ഇത് എങ്ങനെയാണ് നമുക്ക് പിടിപെടുന്നത് എന്നും.. ഈ ഒരു പ്രശ്നം എങ്ങനെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും അതിനുള്ള പരിഹാരം മാർഗങ്ങൾ എന്തൊക്കെയാണ് ഇതിനായി നമ്മൾ ഭക്ഷണകാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്..

അപ്പോൾ കരളിന്റെ ധർമ്മങ്ങളെക്കുറിച്ച് നമ്മൾ പറഞ്ഞിരുന്നു എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ധർമ്മമാണ് നമ്മുടെ രക്തത്തെ പ്യൂരിഫൈ ചെയ്യുക എന്നുള്ളതാണ്.. ഇത് നമ്മുടെ ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്നു അതുകൂടാതെ തന്നെ ശരീരത്തിൽ ഫാറ്റ് സ്റ്റോറ് ചെയ്യുകയും ചെയ്യുന്നു.. അപ്പോൾ എന്തു പറഞ്ഞു നമ്മുടെ കരളിലെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റിലിവർ എന്ന് പറയുന്നത്..ഈ ഒരു അവസ്ഥ നമ്മുടെ കരളിൽ കൊഴുപ്പ് അടഞ്ഞുകൂടുന്ന ഒന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..