മെൻസ്ട്രൽ ഇറാഗുലരിറ്റീസ് ഉണ്ടാകുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇപ്പോൾ പല സ്ത്രീകളിലും നമ്മൾ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് മെൻസ്ട്രൽ ഇറഗുലാരിറ്റീസ് എന്ന് പറയുന്നത് അല്ലെങ്കിൽ അതിനെ ആർത്തവ ക്രമക്കേടുകൾ എന്നും പറയും.. കൂടുതൽ ആളുകൾക്കും ഇത്തരത്തിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആദ്യം തന്നെ തെറ്റിദ്ധരിക്കപ്പെടുന്നതായ ഒരു കാര്യമാണ് അവർക്ക് പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത്.. അപ്പോൾ കൂടുതൽ ആളുകൾക്കും അറിയില്ല എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ ഒരു മെൻസ്ട്രൽ ഇറഗുലാരിറ്റീസ് ഉണ്ടാകുന്നത് എന്ന്..

   
"

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചാണ്.. അതുപോലെതന്നെ എന്തൊക്കെ ചെയ്തുകൊണ്ട് നമുക്ക് ഒരു ആർത്തവ ക്രമക്കേടുകളെ നോർമൽ ആക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ്.. നമുക്ക് എപ്പോഴാണ് ഇത്തരത്തിൽ ആർത്തവത്തിൽ ക്രമക്കേടു ഉണ്ട് എന്ന് അറിയുന്നത് എന്ന് വെച്ചാൽ നമുക്ക് തുടർച്ചയായി ഒരു മൂന്നുമാസം എങ്കിലും നമ്മുടെ ആർത്തവത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ.. പല ആളുകൾക്കും കൂടുതലായി കണ്ടുവരുന്നതാണ് ഓവർ ബ്ലീഡിങ് എന്ന് പറയുന്നത്..

അതുപോലെതന്നെ മറ്റു ചില ആളുകളിൽ കണ്ടുവരുന്നതാണ് അതായത് ഒരു 28 ദിവസം കഴിഞ്ഞാൽ ആണ് ഒരു മാസം കഴിഞ്ഞ് അടുത്ത മാസത്തിലേക്ക് ആർത്തവം തുടങ്ങുന്നത് എന്നാൽ ഈ പറയുന്ന ആളുകൾക്ക് 21 ദിവസം ആകുന്നതിനു മുൻപേ തന്നെ വീണ്ടും ആർത്തവം സംഭവിക്കുന്നു.. അതുപോലെതന്നെ 40 ദിവസം കഴിഞ്ഞ് വൈകി ആർത്തവം സംഭവിക്കുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ ആണ് നമ്മൾ ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ട് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…