മുടികൊഴിച്ചിലിന് പിന്നിലുള്ള ഈ യഥാർത്ഥ കാരണം അറിയാതെ പോയാൽ എത്ര ട്രീറ്റ്മെൻറ് എടുത്തിട്ടും കാര്യമില്ല.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് പലരും ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ശാരീരികവും അതുപോലെതന്നെ പലരെയും മാനസികവുമായി ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിൽ പലതരം കാരണങ്ങളാണ് ഉള്ളത്.. പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് മുൻപ് പനംകുല പോലും മുടി ഒരുപാട് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോഴത്തെ മുടിയുടെ സ്ഥിതി കണ്ടോ.. മുടിയുടെ ഉള്ള് എല്ലാം പോയി ഇപ്പോൾ മുടിയേ ഇല്ല എന്നൊക്കെ ഒരുപാട് ആളുകൾ സങ്കടം പറയാറുണ്ട്..

   
"

ചില ആളുകളിൽ കുറെ സമയം എടുത്തു മുടി കൊഴിഞ്ഞു പോകാറുണ്ട് എന്നാൽ മറ്റു ചില ആളുകളെ രണ്ടുമൂന്നു മാസം കൊണ്ട് തന്നെ മുടി പെട്ടെന്ന് കൊഴിഞ്ഞുപോകാറുണ്ട്.. അതുപോലെതന്നെ വീട്ടിൽ എവിടെ നോക്കിയാലും കൊഴിഞ്ഞ മുടി ആയിരിക്കും കാണുക.. ഇത് അവരെ വളരെ മാനസികമായി ബുദ്ധിമുട്ടിക്കാറുണ്ട്.. അപ്പോൾ നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ മുടിവല്ലാതെ കൊഴിഞ്ഞുപോകുന്നത്.. പലപ്പോഴും ഇത്തരത്തിൽ എല്ലാം പ്രശ്നങ്ങൾ പറഞ്ഞു വരുമ്പോൾ ഞാൻ അവരോട് ചോദിക്കാറുള്ള ഒരു കാര്യമാണ് തൈറോയ്ഡ് ഉണ്ടോ എന്നുള്ളത്..

അപ്പോൾ അവർ പറയാറുണ്ട് തൈറോഡ് ഒന്നുമില്ല ടെസ്റ്റ് ചെയ്ത നോർമലാണ് എന്നുള്ള രീതിയിൽ.. പക്ഷേ അവരോട് ഞാൻ തിരിച്ചു അപ്പോൾ തന്നെ ചോദിക്കാറുണ്ട് നിങ്ങൾക്ക് ശരീരം നീർക്കെട്ട് അനുഭവപ്പെടാറുണ്ടോ എന്ന്.. അപ്പോൾ പറയും ഉണ്ട് എന്ന്.. അതുപോലെതന്നെ ശരീരം വെയിറ്റ് കൂടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അതും ഉണ്ട് എന്ന് പറഞ്ഞു ഇനി ഇപ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും കുറച്ച് പച്ചവെള്ളം കുടിച്ചാൽ പോലും ശരീരം വണ്ണം വെച്ചു വരുന്നു.. അതുപോലെതന്നെ രാത്രി ഉറക്കം ശരിയായ രീതിയിൽ ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അതും ഇല്ല എന്ന് പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…