ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ വീട്ടിൽ ആർക്കെങ്കിലും അല്ലെങ്കിൽ നമ്മുടെ അയൽപക്കത്തുള്ള ആർക്കെങ്കിലും അതുമല്ലെങ്കിൽ നമ്മുടെ കൂട്ടത്തിലുള്ള ആർക്കെങ്കിലും ഒക്കെ ശരീരത്തിൽ വേദനയോ അല്ലെങ്കിൽ സന്ധികളിൽ വേദനകൾ ഒക്കെ വരുന്ന നേരം നമ്മൾ അവരോട് പറയാറുണ്ട് ഒന്നു പോയി യൂറിക് ആസിഡ് പരിശോധിക്ക് എന്ന്.. അതല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടിയതുകൊണ്ട് ആവാം ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത് എന്ന് പറയാറുണ്ട്..
അതായത് ഇന്നത്തെ കാലത്ത് എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നതും അതുമായി ബന്ധപ്പെട്ട പ്രധാന ബുദ്ധിമുട്ടുകളും.. ഇന്ന് നമുക്ക് യൂറിക്കാസിഡിനെ കുറിച്ച് വിശദമായി പരിശോധിക്കാം.. അതുകൊണ്ടുതന്നെ ആദ്യം നമുക്ക് എന്താണ് യൂറിക്കാസിഡ് എന്ന് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും അതുപോലെ നമ്മുടെ കോശങ്ങളിലും ഒക്കെ ഉള്ള പ്രോട്ടീനുകൾ വിഘടിച്ച് ഉണ്ടാകുന്നതാണ് പ്യൂറിൻസ് എന്നുപറയുന്നത്.. ഇതിൽ ഒരുപാട് രാസപ്രവർത്തനങ്ങൾ നടന്നിട്ടാണ് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്..
ഈയൊരു യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ വളരെ നല്ലതാണ് പക്ഷേ അതിൻറെ അളവ് കൂടിക്കഴിഞ്ഞാൽ നമുക്ക് വളരെയധികം പ്രശ്നങ്ങളും ഉണ്ടാക്കുന്നു.. നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുതലായി കഴിഞ്ഞാൽ അത് നമ്മുടെ കിഡ്നിയിലൂടെ മൂത്രമായിട്ട് പുറന്തള്ളപ്പെടുന്നു..
എന്നാൽ നമ്മുടെ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അതല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ കൂടുതലായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എങ്കിൽ ഇത് പൂർണ്ണമായി പുറന്തള്ളപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നു.. ഇതുമൂലം നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടാനും സാധ്യത ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…