വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ അല്ലെങ്കിൽ മൂത്രാശയത്തിൽ വരുന്ന കല്ലുകൾ എന്നു പറയുന്നത്.. ഇത് ഒട്ടുമിക്ക ആളുകളിലും ഈ ഒരു രോഗം വന്നിട്ടുണ്ടാകും.. ഇത് പ്രായഭേദമന്യു ആണ് ഈ രോഗം ബാധിക്കുന്നത് അതുകൊണ്ട് തന്നെ നമ്മൾ ഒരു രോഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ എല്ലാവരും അറിഞ്ഞിരിക്കണം..

അതുപോലെതന്നെ ഈയൊരു രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അതുപോലെ ഈ രോഗം വന്നു കഴിഞ്ഞാൽ ഇതിനെ എങ്ങനെയെല്ലാം നമുക്ക് ട്രീറ്റ്മെൻറ് ചെയ്യാം എന്നും ഇതുമൂലം തന്നെ നമുക്ക് ഈ രോഗം പലപ്രാവശ്യം നമ്മളെ ബാധിക്കുന്നതിൽ നിന്നും തടയാനും നമുക്ക് കഴിയുന്നതാണ്.. അപ്പോൾ നമ്മുടെ ഈ രോഗത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് ആദ്യം നമുക്ക് എന്താണ് ഈ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ എന്ന് മനസ്സിലാക്കണം.. പലരും വൃക്കയിലെ കല്ലുകൾ എന്ന് കേൾക്കുമ്പോൾ തന്നെ വിചാരിക്കും അതൊരു കല്ലായി തന്നെയാണ് ആദ്യം രൂപപ്പെടുന്നത് എന്നുള്ളത്..

എന്നാൽ അങ്ങനെയല്ല അതിനെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. അതായത് നമ്മുടെ മൂത്രത്തിലുള്ള അല്ലെങ്കിൽ മൂത്രത്തിൽ കൂടെ പുറന്തള്ളപ്പെടുന്ന പല വേസ്റ്റുകൾ ഉണ്ട്.. അപ്പോൾ ഇത്തരം വേസ്റ്റുകൾ ഒരു ക്രിസ്റ്റൽ രൂപത്തിൽ അത് പാസ് ചെയ്ത് പോകും.. അതായത് യൂറിക്കാസിഡ് ക്രിസ്റ്റൽസ് അതുപോലെ തന്നെ കാൽസ്യം ക്രിസ്റ്റൽസ് എല്ലാം തന്നെ നമ്മുടെ മൂത്രം വഴിയാണ് പുറന്തള്ളപ്പെടുന്നത്.. ഈ ഒരു ക്രിസ്റ്റൽ എന്ന് പറയുന്നത് നമുക്ക് ആർക്കും കണ്ണുകൊണ്ട് കാണാൻ കഴിയില്ല..

അത് അത്രയും വളരെ ചെറിയ വസ്തുക്കളാണ്.. അപ്പോൾ ഇത് എങ്ങനെയാണ് ഒരു ക്രിസ്റ്റൽ ആയിട്ട് മാറുന്നത് എന്ന് ചോദിച്ചാൽ പല കാരണങ്ങളുണ്ട് അതായത് നമ്മുടെ വെള്ളം കുടി കുറയുന്നതുമൂലം അല്ലെങ്കിലും അമിതമായി വിയർക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഈ ഒരു ക്രിസ്റ്റൽസ് നമ്മുടെ വൃക്കയിൽ അടിഞ്ഞു കൂടുമ്പോൾ കുറച്ചുദിവസം കഴിയുമ്പോൾ ഈ ക്രിസ്റ്റൽസ് എല്ലാം കൂടി ഒരു കല്ല് പോലെ രൂപപ്പെടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…