ശരീരത്തിൽ വെറുതെ ഒന്ന് തൊട്ടാൽ പോലും അതി കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും കോമൺ ആയിട്ടുള്ള ഒരു പരാതിയാണ് അവർക്ക് ശരീരം ഒട്ടാകെ ഉണ്ടാവുന്ന വേദനകൾ എന്ന് പറയുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇതിനുവേണ്ടി ഒരുപാട് ടെസ്റ്റുകൾ ചെയ്തു അതുപോലെതന്നെ ഒരുപാട് സ്കാനിംഗ് ചെയ്തു.. എന്നിട്ടും അവർക്ക് അതിൽ നിന്നും ഒരു കാര്യമായ ഒരു ഫലം ലഭിച്ചില്ല റിസൾട്ട് എല്ലാം നോർമൽ ആയിരുന്നു..

എങ്കിലും ഇപ്പോഴും ശരീരം മുഴുവൻ വേദന നിലനിൽക്കുന്നുണ്ട്.. ഏകദേശം മൂന്നുമാസം തുടങ്ങിയ മൂന്നു വർഷം വരെയൊക്കെ ആയി ഈ വേദന തുടരുകയാണ്.. അപ്പോൾ ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഇതുവരെയും ആളുകൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. ഇതൊരു പക്ഷേ നിങ്ങൾക്ക് ഫൈബ്രോമയാൽജിയ ആയിരിക്കാനുള്ള സാധ്യത ഉണ്ട്.. അപ്പോൾ എന്താണ് ഈ രോഗം എന്നും ഇത് എന്തുകൊണ്ടാണ് നമുക്ക് വരുന്നത് എന്നും ഇതിനുവേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. ഫൈബ്രോമയാൽജിയ എന്ന് പറയുമ്പോൾ ഇത് നിങ്ങളുടെ പേശികളുടെ അതായത് മസിലുകളിൽ വരുന്ന വേദനയാണ്..

ഇത് അതികഠിനമായ വേദന ആയിട്ട് ചില ആളുകൾക്ക് വരാറുണ്ട്.. നമ്മുടെ ശരീരത്തിൽ ചില പ്രഷർ പോയിന്റുകൾ ഉണ്ട്.. ഇത് നമ്മുടെ തലയോട്ടിക്ക് പിന്നിൽ അതുപോലെതന്നെ ഷോൾഡറില് കൈമുട്ടുകളിൽ അതുപോലെ ഇടുപ്പിലെ കാൽമുട്ടുകളിൽ ഇത്തരം ഭാഗങ്ങളിൽ എല്ലാം ഡോക്ടർമാർ പ്രസ്സ് ചെയ്യുന്ന സമയത്ത് നമുക്ക് ചിലപ്പോൾ അതികഠിനമായ വേദന അനുഭവപ്പെടാവുന്നതാണ്.. നമ്മൾ ഒരുപാട് ടെസ്റ്റുകൾ ചെയ്താൽ പോലും ഈ ഒരു അസുഖം കണ്ടുപിടിക്കാൻ നമുക്ക് പെട്ടെന്ന് കഴിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…