പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മെലാസ്മ കൂടുതലും കണ്ടുവരുന്നതിനുള്ള പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ചില സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിൻറെ ഇരുഭാഗങ്ങളിലായി കണ്ടുവരുന്ന കറുപ്പ് നിറം എന്നു പറയുന്നത്.. ചില ആളുകൾ അതിനെ കരിമംഗല്യം എന്നും പറയാറുണ്ട്.. എന്നാൽ മെലാസ്മ എന്നാണ് അതിനെ ഇംഗ്ലീഷിൽ പറയുന്ന പേര്.. ആളുകളിൽ ഈ ഒരു രോഗം കണ്ടുവരാൻ പലവിധ കാരണങ്ങളാണ് ഉള്ളത് അതുപോലെ തന്നെ പുരുഷന്മാരെ എടുത്തു നോക്കുകയാണെങ്കിൽ അവരിൽ ഒരു 10% മാത്രമേ കാണാറുള്ളൂ.. എന്നാൽ സ്ത്രീകളിൽ ഒരു 90% വും ഈ ഒരു പ്രശ്നമുണ്ട്..

   
"

ഈയൊരു പ്രശ്നം വരാനായിട്ട് ഒരുപാട് കാരണങ്ങളുണ്ട്.. ചിലപ്പോൾ സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ മാത്രമായിരിക്കും ഈ ഒരു അസുഖം കാണുന്നത്.. പ്രഗ്നൻസി കഴിഞ്ഞു കഴിഞ്ഞാൽ ഈ ഒരു അസുഖം താനേ പോകുന്നത് കാണാറുണ്ട്.. പക്ഷേ രണ്ടുമൂന്നു പ്രസവമൊക്കെ കഴിഞ്ഞ് സ്ത്രീകളിൽ ആ ഒരു അവസ്ഥ അതുപോലെ തന്നെ നിൽക്കുന്നതും കാണാറുണ്ട്.. അതായത് മുഖത്ത് ഇരുഭാഗങ്ങളിലും അത് ഉണ്ടാകും..അതുപോലെതന്നെ മൂക്കിൻറെ താഴ്ഭാഗത്ത് അതുപോലെ തന്നെ നെറ്റിയുടെ മുകളിൽ ഒക്കെ ഈ ഒരു പ്രശ്നം കൊണ്ടുവരാറുണ്ട്.. മുൻപത്തെ അപേക്ഷിച്ച് ഇന്ന് ആളുകളിൽ ഒരു കരിമംഗലം എന്നുള്ള പ്രശ്നം വളരെയധികം വർദ്ധിക്കുന്നത് ആയിട്ടാണ് കണക്കുകൾ പറയുന്നത്..

ഈ അസുഖം വരാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ്.. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ മെലാനിൻ ഉണ്ടാകുന്നു.. അതായത് ഈ ഒരു മെലാനിൻ പിഗ്മെന്റ് ഓരോ കോശങ്ങളിലും അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ.. അപ്പോൾ ഇത് അടിഞ്ഞുകൂടുന്ന സമയത്താണ് നമുക്ക് ഈ ഒരു പ്രശ്നം വരുന്നത്.. സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ ആണ് ഹോർമോൺ വ്യതിയാനങ്ങൾ ധാരാളമായി കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…