സ്ത്രീകളിലെ ലൂക്കോറിയ എന്ന പ്രശ്നവും അതുമൂലം ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻസും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. സ്ത്രീകളിൽ ഉണ്ടാകുന്ന ലൂക്കോറിയ അഥവാ അസ്ഥിയുരുക്കം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇത് സ്ത്രീകളിൽ ഇന്ന് വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. അതുപോലെതന്നെ സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു പ്രശ്നം കൂടിയാണ് ഇത് എന്ന് പറയുന്നത്.. അതുപോലെ ഈ ഒരു രോഗത്തിൽ നോർമൽ ഉണ്ട് അതുപോലെ തന്നെ അബ്നോർമൽ കണ്ടീഷൻ ഉണ്ട്.. ആദ്യം നമ്മൾ തിരിച്ചറിയേണ്ടത് ഏതാണ് നോർമൽ അല്ലെങ്കിൽ ഏതാണ് അബ്നോർമൽ എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ യോനീഭാഗത്ത് ഉണ്ടാവുന്ന ഒരുതരം ഡിസ്ചാർജ് ആണ് ഈ പറയുന്ന വെള്ളപോക്ക് എന്ന് പറയുന്നത്..

സ്ത്രീകളിൽ മെൻസസ് ആവുന്നതിനു മുൻപും അതുപോലെതന്നെ മെൻസസ് ആയിക്കഴിഞ്ഞ ശേഷവും അതുപോലെതന്നെ ഓവുലേഷൻ ടൈമിൽ അതുപോലെ ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് വരുന്ന ഒരു സാധനം തന്നെയാണ് ഇത് മാത്രമല്ല ഇത് തികച്ചും നോർമൽ ആണ്.. അതുപോലെതന്നെ പ്രഗ്നൻറ് ആയ സ്ത്രീകളിലും അതുപോലെ മുലയൂട്ടുന്ന അമ്മമാരിൽ പോലും ഇത് വളരെ നോർമലായി കണ്ടിരുന്നു.. അപ്പോൾ ഈ ഒരു നോർമൽ ലൂക്കോറിയ എന്ന് പറയുന്നത് സാധാരണ പച്ച മുട്ടയുടെ വെള്ള ദ്രാവകം പോലെയാണ് കാണപ്പെടുന്നത്.. അതിന് പ്രത്യേകിച്ച് ഒരു മണം അല്ലെങ്കിൽ പ്രത്യേകിച്ച് കളർ അല്ലെങ്കിൽ ചൊറിച്ചിൽ തുടങ്ങിയ മറ്റ് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാറില്ല..

അപ്പോൾ ഇത് ഒരു നോർമൽ ആയ കണ്ടീഷനാണ് പക്ഷേ ഇത് അബ്നോർമൽ ആകുമ്പോൾ നമുക്ക് പലവിധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് ഉദാഹരണമായിട്ട് യോനിയുടെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ഇടയ്ക്ക് വല്ലാത്ത ദുർഗന്ധം അനുഭവപ്പെടും അതുപോലെതന്നെ അതിൽ കളർ വ്യത്യാസം ഉണ്ടാവും.. അപ്പോൾ ഇത്തരം ഒരു കണ്ടീഷൻ നിങ്ങൾക്കും ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ് ഇത് ഒരിക്കലും പറയാതെ ഇരിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…