അമ്മ എനിക്ക് ഇനിയും പഠിക്കണം.. പക്ഷേ എൻറെ കരച്ചിലിന് അമ്മയുടെ മൗനം മറുപടി ഒന്നും തന്നില്ല.. കുട്ടിക്കാലം മുതലേ തന്നെ എനിക്ക് ധാരാളം പഠിക്കണം എന്നുള്ള വാശിയായിരുന്നു.. ഡോക്ടർ ആവാനായിരുന്നു ആഗ്രഹം പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു.. അല്ലെങ്കിൽ ഒരു ഗതിയും പരഗ mതിയും ഇല്ലാത്ത ഞാൻ ഇത്തരത്തിലൊക്കെ ആഗ്രഹിച്ചത് തെറ്റായിപ്പോയി.. എങ്ങനെയെങ്കിലും വേഗം പഠിച്ചിട്ട് ഇവിടെ നിന്നും വിദേശത്തേക്ക് പോണം.. പിന്നീട് ബാധ്യതകൾ എല്ലാം തീർക്കണം ഇപ്പോൾ അതുമാത്രമാണ് മനസ്സിൽ ഉള്ള ചിന്ത.. രണ്ടറ്റം കൂട്ടുമൂട്ടിക്കാൻ കഷ്ടപ്പെടുന്ന അമ്മ അതുപോലെ എന്ത് പണിയും ചെയ്യാൻ മടിക്കാത്ത അച്ഛൻ..
ആ പാവത്തിന് ഒരു മാല പോലും ഇല്ല എങ്കിലും ഉള്ളത് കൊണ്ട് നിങ്ങൾ ജീവിക്കാൻ പഠിച്ചു.. ഇനി ഒരു വർഷം കൂടി മാത്രമേയുള്ളൂ പഠനം തീരുവാൻ.. എങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഇതുവരെ എത്തി. പക്ഷേ അപ്പോഴാണ് പെട്ടെന്ന് അച്ഛന് സുഖമില്ലാതായത്.. അപ്പോൾ ആ ഒരു സമയത്ത് അച്ഛൻറെ മരുന്നുകളും അനിയത്തിയുടെ കാര്യങ്ങളും എൻറെ കാര്യവും എല്ലാം കൂടി മുന്നോട്ടു നീങ്ങാൻ തീരെ ബുദ്ധിമുട്ടായി.. വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം തിരിച്ചുവന്നു പറയാൻ പോലും കഴിയില്ല എങ്കിലും അമ്മേ ഒരു വർഷം കൂടി എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാൻ കഴിയുമോ..
അത് കഴിഞ്ഞാൽ നമ്മുടെ എല്ലാ കഷ്ടപ്പാടുകളും മാറും അമ്മേ.. മോളെ ഫീസ് അടയ്ക്കാൻ ഇനി അമ്മയ്ക്ക് കഴിയില്ല അത് മാത്രമല്ല ഇവിടെ വിൽക്കാൻ ആയിട്ട് ഇനി ഒന്നും തന്നെയില്ല.. ആകെയുള്ള വീട് പണയം വെച്ചാൽ പിന്നീട് നമ്മൾ എവിടെ പോയിരിക്കും.. ഒരു നിമിഷം ഞാൻ അതെല്ലാം കേട്ടപ്പോൾ സങ്കടത്തോടെ നിന്നു പോയി പെട്ടെന്ന് ഞാൻ അമ്മയോട് ചോദിച്ചു അമ്മേ ഞാൻ ഇളയച്ഛനോട് കുറച്ച് പൈസ ചോദിക്കട്ടെ എന്ന്.. ഇളയച്ഛന്റെ കയ്യിൽ ഒരുപാട് പണം ഉണ്ടല്ലോ..
അത് വേണ്ട മോളെ അച്ഛന് ഒരുപാട് സങ്കടമാവും.. അയാൾ പണം ഒന്നും തരില്ല ഇനി അഥവാ തന്നില്ലെങ്കിൽ പോലും അച്ഛന് വല്ലാത്ത വിഷമം ആവും.. എനിക്ക് ആ ഒരു സമയത്ത് നാണക്കേട് ഒന്നും ഒരു പ്രശ്നം തന്നെ ആയിരുന്നില്ല ഇനിയിപ്പോൾ പിച്ച എടുക്കേണ്ടി വന്നാലും ഞാൻ എടുക്കുമായിരുന്നു.. ഞാൻ അതൊന്നും കേൾക്കാതെ ഇളയച്ഛന്റെ വീട്ടിലേക്ക് പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…