ഒരു പെൺകുട്ടിയുടെ ജീവിതത്തിലും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ..

എൻറെ മോളെ നല്ലോണം നോക്കിക്കൊള്ളണം അവൾ ഒരു പാവമാണ്.. ഉണ്ണാനും ഉടുക്കാനും എല്ലാം കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതുതന്നെ വളരെ ധാരാളമാണ്.. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ നേരം ഭദ്രൻ മകൾ മായയുടെ കൈകൾ സുനിലിന്റെ കൈകളിൽ ഏൽപ്പിച്ചു.. അവൾ അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞ് കാറിൽ കയറി.. കാറിൽ കയറുമ്പോൾ അവൾക്ക് പുതിയ ജീവിതമാണ് മാത്രമല്ല ഒരുപാട് സ്വപ്നങ്ങളും.. നല്ലൊരു കുടുംബമാണ് കിട്ടിയത് അതുകൊണ്ടുതന്നെ ദൈവത്തോട് നന്ദി പറഞ്ഞു.. ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി..

ആധുനിക രീതിയിൽ പണികഴിപ്പിച്ച ഒരു ഭംഗിയുള്ള വീട്.. പുറത്ത് അവരെ കാത്തുനിൽക്കുന്ന ബന്ധുക്കൾ.. അവരിൽ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടിരുന്നു.. മായ വലതുകാൽ വെച്ച് നിലവിളക്കുമായി അകത്തേക്ക് കയറി.. എല്ലാവരും പുതു പെണ്ണിൻറെ അടുത്ത് ഓരോന്ന് ചോദിച്ചുകൊണ്ട് നിന്നു്.. വൈകുന്നേരം ബന്ധുക്കൾക്കായിട്ട് ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു.. അതെല്ലാം കഴിഞ്ഞപ്പോൾ മായ വല്ലാതെ തളർന്നിരുന്നു..

അവളെ ഫ്രഷ് ആവാൻ സഹായിച്ച ചേട്ടത്തി പുറത്തേക്ക് പോയി.. ഫ്രഷ് ആയിട്ട് തിരികെ വന്നപ്പോൾ കട്ടിലിൽ എടുത്തു വച്ചിരുന്ന ഒരു പുതിയ ചുരിദാർ അവളെടുത്ത് ധരിച്ചു.. എന്നിട്ട് മുടി ചെറുതായി ഒന്ന് ചീകി കുളിച്ചു പിന്നിൽ ഇട്ടു.. നെറ്റിയിൽ സിന്ദൂരം ചാർത്തി.. അവൾ സുനിൽ വരുന്നതിനായിട്ട് കാത്തിരുന്നു..സമയം ഒരുപാട് കഴിയുംതോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞിരുന്നു.. ക്ഷീണവും തളർച്ചയും കാരണം അവൾ അറിയാതെ തന്നെ ഉറങ്ങിപ്പോയി..

രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കണ്ടത് സുനിൽ കട്ടിലിന്റെ മറ്റൊരു വശത്തായി കിടന്നുറങ്ങുന്നു.. അവൾ വേഗം എഴുന്നേറ്റ് ബാത്റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്ന താഴേക്ക് പോയി.. അമ്മയും ഒരു ജ്യേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം എന്ന് പറയുന്നത്.. ചേട്ടൻറെ വിവാഹം കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഗവൺമെൻറ് ജോലിയാണ്.. അദ്ദേഹം മാസത്തിൽ ഒരുതവണ മാത്രമേ വീട്ടിലേക്ക് വരികയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…