ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് നമ്മൾ പല ആളുകളും പാചകം ചെയ്യുമ്പോൾ പലതരം എണ്ണകളാണ് ഉപയോഗിക്കുന്നത്.. അപ്പോൾ ഇത്തരം എണ്ണകൾ ഉപയോഗിക്കുമ്പോൾ നമുക്ക് അതിലൂടെ ഗുണമാണോ അല്ലെങ്കിൽ ദോഷമാണോ ശരീരത്തിന് സംഭവിക്കുന്നത് എന്ന് പലർക്കും പലതരം സംശയങ്ങൾ ഉണ്ട്.. മാത്രമല്ല എണ്ണയിൽ ഉണ്ടാക്കുന്ന സാധനങ്ങൾ ഒക്കെ കഴിക്കുമ്പോൾ കൊളസ്ട്രോളും പോലുള്ള അസുഖങ്ങളൊക്കെ വരാൻ സാധ്യതകൾ കൂടുതലാണ്..
അതുകൊണ്ടുതന്നെ ആളുകളെ പലപ്പോഴും പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാനുള്ള ഒരു കാര്യമാണ് പാചകം ചെയ്യാൻ ഏത് തന്നെയാണ് ഉപയോഗിക്കേണ്ടത് അതായത് അസുഖം വരാതിരിക്കാൻ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഏതെന്ന് എണ്ണയാണ് നമ്മൾ പാചകത്തിനായി ഉപയോഗിക്കേണ്ടത് അതുപോലെ ഏത് ഉപയോഗിച്ചാണ് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ നല്ലത് ഏതൊക്കെ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് എന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാൻ പോകുന്നത്..
ഈ കഴിഞ്ഞ ദിവസം ഒരു വ്യക്തി വന്നിട്ട് എന്നോട് ചോദിക്കുകയുണ്ടായി ഡോക്ടർ എന്നെ കൊളസ്ട്രോൾ വല്ലാതെ കൂടുതലാണ് ഞാൻ പാചകത്തിലെ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണയും കൊളസ്ട്രോളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള തരത്തിലൊക്കെ ഒരുപാട് എന്നോട് ചോദിച്ചിരുന്നു അപ്പോൾ എല്ലാവരും അറിഞ്ഞിരിക്കാൻ വേണ്ടി പറയുകയാണ് കൊളസ്ട്രോളും വെളിച്ചെണ്ണയും തമ്മിൽ ബന്ധമുണ്ട് പക്ഷേ ഒരു 10% മാത്രമേ ഉള്ളൂ..
ബാക്കി 90% വും ബന്ധമുള്ളത് എന്ന് പറയുന്നത് നമ്മുടെ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോളും തമ്മിലാണ്.. അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ ഒരു കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും മധുര സാധനങ്ങളും ഒഴിവാക്കാതെ ഒരിക്കലും ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയുകയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…