നിങ്ങളുടെ മേൽ ദൃഷ്ടി ദോഷം ഏറ്റിട്ടുണ്ട് എങ്കിൽ അത് പരിഹരിക്കാനുള്ള ഒരു താന്ത്രിക കർമ്മം..

നമ്മുടെ ജീവിതത്തിലെ പല ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും പ്രധാനകാരണം ചില ദൃഷ്ടി ദോഷങ്ങൾ തന്നെയാണ്.. അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമ്മുടെ വീട്ടിലെ മുത്തശ്ശനും അല്ലെങ്കിൽ മുത്തശ്ശിയോ ഒക്കെ പറഞ്ഞു തന്ന അറിവുകൾ തന്നെയാണ് ഇതൊക്കെ.. ആരെങ്കിലും ഒന്ന് കണ്ണുവെച്ചാൽ ആ ഭാഗം തകരുക തന്നെ ചെയ്യും.. നമ്മുടെ വീട്ടിൽ ഒന്ന് ദൃഷ്ടി വെച്ചാൽ അല്ലെങ്കിൽ നമ്മൾ നല്ല രീതിയിൽ ജീവിക്കുമ്പോൾ അല്ലെങ്കിൽ നല്ലൊരു വസ്ത്രം അണിയുമ്പോൾ അല്ലെങ്കിൽ നല്ലൊരു വാഹനം വാങ്ങുന്നു തുടങ്ങിയ ഏതെങ്കിലും രീതിയിൽ ഒന്ന് ഉയർച്ചയിലേക്ക് എത്തുമ്പോൾ അപ്പോൾ മറ്റൊരാൾ അത് കണ്ടുകൊണ്ട് അല്പം അസൂയയോട് കൂടി ഒന്ന് ദൃഷ്ടി വയ്ക്കുന്നു.. ദൃഷ്ടി വച്ചു കഴിഞ്ഞാൽ നമ്മുടെ ദോഷം അല്ലെങ്കിൽ നമ്മുടെ കഷ്ടകാലം നമുക്ക് തുടങ്ങുകയാണ് ചെയ്യുന്നത്..

ഇതിൽ നിന്നും ഒരു മോചനം ഉണ്ടോ.. നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം മാറുവാനും അതുപോലെതന്നെ നമുക്ക് എതിരെ ചില ആഭിചാരക്രിയകൾ ചെയ്യുന്നതുമൂലം നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വന്നു ഭവിക്കാറുണ്ട്.. ഒരു കാര്യത്തിലും നമുക്ക് ഒരു നേട്ടവും ഉണ്ടാവില്ല.. നല്ല രീതിയിൽ ഉണ്ടായിരുന്ന സൗഹൃദങ്ങൾ പോലും തെറ്റിപ്പിരിയുന്ന ഒരു രീതിയിലേക്ക് വന്നുചേരാൻ അതുപോലെ തന്നെ നല്ല രീതിയിൽ വഴക്കുകൾ ഉണ്ടാവും..

അതുപോലെ സാമ്പത്തികമായി ഒരുപാട് ബാധ്യതകൾ ഉണ്ടാവുന്ന അതുപോലെ തന്നെ ബിസിനസ് ചെയ്യുന്ന ആളുകൾ ആണെങ്കിൽ അവർക്ക് അതിൽ ഒരു അഭിവൃദ്ധിയും ഉണ്ടാകാതിരിക്കുന്നു.. ഇതെല്ലാം തന്നെ ദൃഷ്ടി ദോഷം കൊണ്ട് സംഭവിക്കുന്നതാണ്.. അത് അവർ മനപ്പൂർവം ചെയ്യുന്നതല്ല അവർക്കുണ്ടാകുന്ന അസൂയ മൂലം നമുക്ക് അനുഭവിക്കേണ്ടി വരുന്നതാണ്.. അവർക്ക് അസൂയ ഉണ്ടാവുന്നു അപ്പോൾ ദൃഷ്ടി വയ്ക്കുന്നു.. അപ്പോൾ ഇത്തരത്തിൽ ദൃഷ്ടി നമ്മുടെ മേൽ പതിക്കുമ്പോൾ നമുക്കത് വളരെയധികം ദോഷമായി വന്നുചേരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….