ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഗൗട്ടി ആർത്രൈറ്റിസ്.. ഇത് പണ്ടുകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് പണക്കാരിൽ അല്ലെങ്കിൽ രാജാക്കന്മാരിൽ കണ്ടുവന്നിരുന്ന ഒരു അസുഖം എന്നാണ്.. പണ്ടുകാലത്തിലെ പല രാജാക്കന്മാരിലും കണ്ടുവരുന്ന ഒരു പ്രധാന അസുഖം കൂടിയായിരുന്നു ഇത്.. പണ്ടുകാലങ്ങളിൽ റിച്ചു മാൻ ഡിസീസസ് എന്നറിയപ്പെട്ടിരുന്ന ഈ ഒരു അസുഖം ഇന്ന് വളരെ സാധാരണ ആളുകളിൽ പോലും കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്..
പണ്ടുകാലത്ത് എന്തുകൊണ്ടാണ് ഇത് രാജാക്കന്മാരുടെ മാത്രം കണ്ടുവന്നിരുന്നത് എന്ന് ചോദിച്ചാൽ അവരുടെ ഇടയിൽ ധാരാളം റെഡ് മീറ്റ് ഉപയോഗം കൂടുതലായിരുന്നു.. അതുപോലെതന്നെ ആൽക്കഹോൾ ഉപയോഗവും ഉണ്ടായിരുന്നു.. പക്ഷേ പണ്ടുള്ള ജനങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്നെ കഷ്ടപ്പെടുന്നത് കൊണ്ട് അവർക്ക് ഇത്തരം രോഗങ്ങൾ ഒന്നും ബാധിച്ചിരുന്നില്ല.. പക്ഷേ ഇന്ന് അങ്ങനെയല്ല പണക്കാരനും അതുപോലെതന്നെ പാവപ്പെട്ടവനും ഒരുപോലെ തന്നെ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു…
അത് മാത്രമല്ല നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതി ക്രമങ്ങളിലും വളരെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഇതെല്ലാം തന്നെ ഈ ഒരു അസുഖത്തിന് മാത്രമല്ല മറ്റൊരു പാട് ജീവിതശൈലി രോഗങ്ങൾ നമ്മളെ ബാധിക്കുവാനും കാരണമായി മാറുന്നു.. പ്യൂറിൻ എന്ന് പറയുന്ന ഒരു ആസിഡിന്റെ പ്രോഡക്റ്റ് ആയിട്ടാണ് ഈ ഒരു യൂറിക് ആസിഡ് ശരീരത്തിൽ വരുന്നത്.. ഇത് ശരീരം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്..
പലപ്പോഴും ചില രോഗികൾ എന്നെ കാണാൻ വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ യൂറിക്കാസിഡ് ലെവൽ 9 അതുപോലെ 10 ഒക്കെയാണ് പക്ഷേ എനിക്ക് ശരീരത്തിലെ ജോയിന്റുകളിൽ യാതൊരു തരത്തിലുള്ള വേദനയും അനുഭവപ്പെടുന്നില്ല.. അതുപോലെതന്നെ അതിനുള്ള പ്രധാന ലക്ഷണങ്ങളും എനിക്കില്ല അതുകൊണ്ടുതന്നെ ഞാനത് വളരെ സീരിയസ് ആയി എടുക്കുന്നില്ല.. ഏറ്റവും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു സ്റ്റേറ്റ്മെൻറ് ആണിത്.. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ രക്തത്തിൽ യൂറിക്കാസിഡ് ലെവൽ വർധിക്കുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് തികച്ചും നല്ലതല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…