ഹോ നീ മാത്രമല്ല ലോകത്തെ പെണ്ണായിട്ടുള്ളൂ.. എടീ വേറെ ആരോടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ.. നീ മര്യാദയ്ക്ക് നിന്നാൽ ഒരാളും നിന്നെ ഒന്നും ചെയ്യില്ല.. അവസരം നീയായിട്ട് ഉണ്ടാക്കി കൊടുത്തിട്ട് ആവും ആണുങ്ങൾ ശരീരത്തിൽ തൊടാൻ വരുന്നത്.. ഈ പെണ്ണിനെ എപ്പോഴും പരാതി ഒഴിഞ്ഞിട്ട് നേരമില്ല.. അവൻ കയറിപ്പിടിച്ചു മറ്റവൻ തോണ്ടി ഒരുത്തൻ സൈറ്റ് അടിച്ചു കാണിച്ചു എന്നൊക്കെ പറഞ്ഞു.. എന്നും പരാതി പറച്ചിൽ മാത്രമേയുള്ളൂ എനിക്ക് അത് കേട്ട് കേട്ട് മടുത്തു.. എടി പെണ്ണായാൽ സ്വല്പം അടക്കവും ഒതുക്കവും ഒക്കെ വേണം.. അതെങ്ങനെ അപ്പൻ മോൾക്ക് എല്ലാത്തിനും വളം വെച്ച് കൊടുത്തിരിക്കുകയല്ലേ..
അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ വന്നില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ.. എന്നും ഇതൊരു പതിവാണ് അമ്മ പെങ്ങളുടെ മേൽ ഉറഞ്ഞു തുള്ളുകയാണ്.. അമ്മ ഒന്നും മിണ്ടാതിരിക്കുക.. പ്രശ്നം എന്താണ് എന്നുള്ളത് ഞാൻ ചോദിച്ചോളാം.. ഞാൻ അവളെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി.. ഞാൻ അമ്മ പറയുന്നത് കേട്ടു. നീ എന്തായാലും വിഷമിക്കേണ്ട കാര്യം എന്തായാലും എന്നോട് പറ.. എൻറെ ഏട്ടാ ബസ്സിൽ വച്ച് ഒരുത്തൻ എന്നെ കയറിപ്പിടിച്ചു.. ആ സമയത്ത് തന്നെ ഞാൻ അവനെ ഇട്ട് ഒന്ന് പൊട്ടിച്ചു.. അത് വടക്കേലെ ശാന്തേച്ചി കണ്ടു അമ്മയോട് പറഞ്ഞു. അത്രയേ ഉള്ളൂ.. അമ്മയ്ക്ക് അങ്ങനെയൊക്കെ പറയാൻ പക്ഷേ പുറത്തിറങ്ങി നടക്കുന്നത് ഞാനാണ്.. എന്നെ കയറി പിടിച്ചോളൂ ഞാൻ നിന്ന് തരാം എന്ന് ഞാൻ ബോർഡ് എഴുതി വച്ചിട്ടില്ല..
പിന്നെ വല്ലവനും എന്റെ അനുവാദമില്ലാതെ ശരീരത്തിൽ തൊട്ടാൽ ഞാൻ അവന്റെ മുഖമടച്ച് തന്നെ കൊടുക്കും.. അതിനി ആരായാലും ശരി.. എടി മോളെ നീ ചെയ്തത് ശരിയല്ല എന്നൊന്നും ഈ ഏട്ടൻ പറയുന്നില്ല.. പക്ഷേ ബസ്സിൽ കിടന്ന് ഇങ്ങനെ അടി കൂടുക എന്നൊക്കെ പറഞ്ഞാൽ അത് ശരിയാണോ.. അഥവാ ഇനി അങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ പോലീസിനെ അറിയിക്കുക നിയമം അതിൻറെ വഴിക്ക് നടന്നോലും.. അല്ലാതെ ഒരു ചന്ത പെണ്ണുങ്ങളെപ്പോലെ അടിപിടി കൂടുകയല്ല.. എനിക്കറിയാൻ പോലീസിനെ കംപ്ലൈന്റ്റ് കൊടുത്താൽ അവൻ തൊട്ടടുത്ത നിമിഷം തന്നെ ജാമ്യത്തിലൂടെ തന്നെ ഇറങ്ങി നടക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…