ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്നതും അതുപോലെ തന്നെ പരിശോധനയ്ക്ക് വരുമ്പോൾ പറയുന്നതുമായ ഒരു പ്രശ്നമാണ് ഡോക്ടറെ ഞങ്ങൾ വർഷങ്ങളായി മരുന്നുകൾ കഴിക്കുന്നു എന്നിട്ടും ഡയബറ്റിസിനെ കൺട്രോളിൽ കൊണ്ടുവരാൻ കഴിയുന്നില്ല എന്നുള്ളത്.. അതുകൊണ്ടുതന്നെ ഈ ഒരു അസുഖം മൂലം ഒരുപാട് കോംപ്ലിക്കേഷന്‍സ് ഉണ്ടാകുന്നുണ്ട്..
ഈ കോംപ്ലിക്കേഷൻസ് എന്ന് പറയുമ്പോൾ ശരീരം ഒട്ടാകെ ഉണ്ടാകുന്ന വേദന അതുപോലെ തന്നെ ഒരു ചെറിയ മുറിവ് ഉണ്ടായാൽ പോലും അത് ഉണങ്ങാതെ ഉള്ള ഒരു അവസ്ഥ.. അതുപോലെതന്നെ ചില ആളുകളിൽ പെട്ടെന്ന് വെയിറ്റ് കുറയാറുണ്ട് എന്നാൽ മറ്റു ചില ആളുകളിൽ പെട്ടെന്ന് വെയിറ്റ് കൂടുകയും ചെയ്യാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്..
അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും ഷുഗറിന്റെ തുടക്കം ലക്ഷണങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ അതൊരു നിസ്സാര പ്രശ്നമാണ് ഭക്ഷണത്തിലൂടെ ശ്രദ്ധിക്കാം എന്നൊക്കെ പറഞ്ഞ് അതിനെ തള്ളിക്കളയാറുണ്ട്.. അപ്പോൾ ഇത്തരം ഒരു സ്വഭാവമാണ് നമ്മൾ ആദ്യം തന്നെ മാറ്റിയെടുക്കേണ്ടത്.. നമ്മൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഷുഗർ ഉള്ള ഒരു കണ്ടീഷൻ അല്ല ഷുഗർ വരുന്നതിനു മുൻപേയുള്ള ഒരു കണ്ടീഷൻ ആണ് അതിനെയാണ് പ്രീ ഡയബറ്റിക് കണ്ടീഷൻ എന്ന് പറയുന്നത്..
പ്രീ ഡയബറ്റിക് കണ്ടീഷൻ എന്നും പറയുന്നത് ഡയബറ്റിക്കായി എന്നുള്ളതല്ല ആവാൻ പോകുന്നു എന്നുള്ളത് ശരീരം കാണിച്ചു തരികയാണ്.. പലപ്പോഴും ഏറ്റവും അപകടകാരി ഈയൊരു കണ്ടീഷൻ തന്നെയാണ്.. അതുപോലെതന്നെ ഈ ഒരു പ്രീ ഡയബറ്റിക് കണ്ടീഷൻ വരുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധിക്കാണെങ്കിൽ ഈ ഒരു അസുഖത്തെ പൂർണമായും മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….