നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അലർജിയും ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളും തമ്മിൽ എന്താണ് ബന്ധം.. ഓട്ടോ ഇമ്മ്യൂൺ അസുഖം എന്ന് പറയുന്നത് പലർക്കും ഒരു പുതിയ മേഖലയായിട്ട് തോന്നിയേക്കാം.. അതായത് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ നമ്മുടെ ശരീരം തന്നെ അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണിറ്റി എന്നുപറയുന്നത്.

ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ എലിയെ കൊല്ലാൻ വേണ്ടി ഇല്ലം തന്നെ ചൂടുക എന്ന് ഒരു ചൊല്ല് ഉണ്ടായിരുന്നു എന്ന് പറഞ്ഞതുപോലെ നമ്മുടെ വീട്ടിൽ ഏതെങ്കിലും ക്ഷുദ്രജീവി വരുമ്പോൾ ഒരു പാറ്റ അല്ലെങ്കിൽ ഒരു കുഞ്ഞ് എലി ഒക്കെ വരുമ്പോൾ നമ്മൾ എന്താണ് സാധാരണ ചെയ്യുക ഒരു ചെരുപ്പ് എടുത്ത് അതിനെ തല്ലിക്കൊല്ലും.. എന്നിട്ട് അതിനെ ദൂരേക്ക് എടുത്തറിയും.. അതിനുപകരം നമ്മൾ ഒരു പാറ്റയെ കണ്ടാൽ തോക്കെടുത്ത് വെടിവയ്ക്കാൻ തുടങ്ങിയാലോ..

ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് എതിരെതന്നെ നമ്മുടെ ശരീരം അമിതമായി പ്രതികരിക്കാൻ തുടങ്ങി കഴിഞ്ഞാൽ അതിനെയാണ് ഓട്ടോ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്.. അലർജി എന്നു പറഞ്ഞാൽ ആവശ്യമില്ലാതെ അധികമായി പ്രതികരിക്കുന്ന ചില വസ്തുക്കൾ ആണ്.. ഉദാഹരണത്തിന് നമുക്ക് ചുറ്റും ഉണ്ടാകുന്ന പൊടിപടലങ്ങൾ.. അപ്പോൾ ചെറിയ രീതിയിലുള്ള പൊടിപോലും നമ്മുടെ ഉള്ളിലേക്ക് കയറിയാൽ നമ്മളെല്ലാവരും തുമ്മും അതുപോലെ തന്നെ നമുക്കെല്ലാവർക്കും ചുമ ഉണ്ടാവാം..

സത്യത്തിൽ ഈ ചുമയും അതുപോലെ ഈ തുമ്മലും ഉണ്ടാകുന്നതൊക്കെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനം തന്നെയാണ്.. എന്നാൽ നിർത്താതെ 10 അല്ലെങ്കിൽ 15 പ്രാവശ്യം തുമ്മി കൊണ്ടിരിക്കുക.. ചെറിയ പൊടി അല്ലെങ്കിൽ ചെറിയ പൂമ്പൊടി ശ്വസിക്കുമ്പോൾ പോലും അമിതമായി ചുമക്കുകയും അമിതമായി ശ്വാസംമുട്ടൽ ഉണ്ടാക്കുകയും നമ്മുടെ ശ്വാസകോശത്തിലും അതുപോലെ ശ്വാസ നാളികളിലും ഒക്കെ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്ന അമിതമായ ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്ഷൻ നേ ആണ് നമ്മൾ അലർജി എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…