ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് ക്ലിനിക്കിലേക്ക് ഒരുപാട് ആളുകൾ വരുന്നുണ്ട് ഡോക്ടറെ എങ്ങനെ തടി കുറയ്ക്കാം എന്നൊക്കെ ചോദിച്ചിട്ട്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് ഈ ഒരു തടി കുറയ്ക്കുക എന്നുള്ളത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നമുക്ക് സാധിക്കുന്ന ഒന്നല്ല.. അതിനായിട്ട് കൃത്യമായ ഡയറ്റ് പ്ലാൻ അതുപോലെതന്നെ വ്യായാമം തുടങ്ങിയവയെല്ലാം വേണം.. അതുകൊണ്ടുതന്നെ ഇന്ന് ഈയൊരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. എന്താണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത്..
ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം വളരുന്ന ഒരു കണ്ടീഷൻ ആണ് അമിത വണ്ണം എന്ന് പറയുന്നത്.. പണ്ടത്തെ മധ്യവയസ്കരായ ആളുകളിലായിരുന്നു ഇത് കൂടുതലായി കണ്ടിരുന്നത്.. പക്ഷേ ഇന്ന് കുട്ടികളിലും അതുപോലെതന്നെ ചെറുപ്പക്കാരിലും ഒക്കെ ഈ ഒരു കണ്ടീഷൻ വളരെയധികം കണ്ടുവരുന്നു.. എങ്ങനെയാണ് നമുക്ക് അമിതവണ്ണം ഉണ്ട് എന്ന് കണ്ടുപിടിക്കാൻ കഴിയുക.. ഒരു അമിതവണ്ണം പരിശോധിക്കുന്ന ടെസ്റ്റ് ചെയ്യുമ്പോൾ 18നും 25നും ഇടയിലാണ് കിട്ടുന്നത് എങ്കിൽ അത് നോർമലാണ് എന്നും 30ന് മുകളിൽ പോകുമ്പോൾ അത് പൊണ്ണത്തടി ആണ് എന്നും പറയുന്നു..
ഉദാഹരണമായി പറയുകയാണെങ്കിൽ ഒരു 163 ഹൈറ്റ് ഉള്ള ഒരാൾക്ക് അയാളുടെ വെയിറ്റ് എന്ന് പറയുന്നത് 63 കിലോ ആയിരിക്കണം.. ഡബ്ലിയു എച്ച് ഓ ഒരു ഒബിസിറ്റിയെ മൂന്ന് രീതിയിൽ പറയുന്നുണ്ട്.. 30 മുതൽ 35 വരെയാണെങ്കിൽ ക്ലാസ് വൺ എന്നും.. അത് 35 മുതൽ 40 വരെ ആകുമ്പോൾ ക്ലാസ്സ് ടൂ എന്നും നാൽപ്പതിനു മുകളിൽ പോകുമ്പോൾ അത് ക്ലാസ്സ് ത്രീ എന്നും തിരിച്ചിരിക്കുന്നു.. അടുത്തതായി നമുക്ക് അമിതവണ്ണം എന്തുകൊണ്ട് ഒക്കെ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് പരിശോധിക്കുക.. അമിതവണ്ണം ഉണ്ടാകുന്ന കാരണങ്ങളെ നമ്മൾ രണ്ടായി തരംതിരിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….