അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് ശരീരത്തിൽ യൂറിക്കാസിഡ് കൂടാൻ കാരണമാകുമോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് ഒരുപാട് പേർക്കുള്ള ഒരു പ്രശ്നമൊന്നും നടക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റി വേദനിക്കുക അല്ലെങ്കിൽ കാലുകളിലെ പെരുവിരൽ വേദനിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ഇത് ഒരുപക്ഷേ നമുക്ക് വരുന്നത് നമ്മുടെ ശരീരത്തിൽ അമിതമായ അളവിൽ യൂറിക് ആസിഡ് ലെവൽ കൂടുന്നതുകൊണ്ട് ആവാം.. യൂറിക്കാസിഡ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു സാധനം തന്നെയാണ്.. പക്ഷേ ഇത് നമ്മുടെ ശരീരത്തിൽ വളരെ അമിതമായ രീതിയിൽ കൂടിക്കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തെ വളരെ അധികം മോശമായി ബാധിക്കാറുണ്ട് അതായത് നമ്മുടെ രക്തക്കുഴലുകളെയും അതുപോലെ നമ്മുടെ കിഡ്നിയെയും വളരെ മോശമായി തന്നെ ബാധിച്ചേക്കാം..

ഇനി എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നത് എന്ന് നമുക്ക് നോക്കാം.. അതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിലെ തകരാറുകളും തെറ്റായ ഭക്ഷണ രീതികളും തന്നെയാണ്.. അമിതമായ അളവിൽ റെഡ്മീറ്റ് കഴിക്കുക.. അതുപോലെതന്നെ ധാരാളം ആയിട്ട് മധുരവും അതുപോലെ ബേക്കറി സാധനങ്ങളും ഫാസ്റ്റ് ഫുഡുകളും മൈദ അടങ്ങിയ ഭക്ഷണങ്ങളും അതുപോലെ കൂടുതൽ എണ്ണക്കടികളും ഒക്കെ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് വളരെയധികം വർദ്ധിക്കാം.. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ ഉണ്ട്..

ഈ ഒരു പ്രോട്ടീനിന്റെ എൻറെ പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അപ്പോൾ നമ്മൾ അമിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ യൂറിക്കാസിഡ് കിഡ്നിക്ക് മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ വരും.. ഇങ്ങനെ വരുമ്പോൾ അത് കിഡ്നി സ്റ്റോൺ ആയി മാറുകയും അങ്ങനെയൊരു ക്രിസ്റ്റലുകൾ നമ്മുടെ ജോയിന്റുകളിൽ വന്ന് അടിയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…