നമ്മുടെ ക്ലിനിക്കിലേക്ക് ഒരുപാട് രോഗികൾ വന്ന് പറയാറുള്ള പ്രശ്നങ്ങൾ ആണ് വയറുവേദന അതുപോലെ തന്നെ നെഞ്ചരിച്ചിൽ പുളിച്ചു തികട്ടൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ.. ഈ ഒരു ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുന്നത് ചിലപ്പോൾ ഒരു പരിധിവരെ ഗ്യാസ്ട്രേറ്റീസ് എന്ന ഒരു അസുഖം കൊണ്ട് ആവാം.. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഈ ഒരു വിഷയത്തെക്കുറിച്ച് വളരെ വിശദമായി തന്നെ സംസാരിക്കാം.. എന്താണ് ഒരു ഗ്യാസ്ട്രറേറ്റീസ് എന്ന രോഗം എന്നും ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നും ഇത് ശ്രദ്ധിക്കാതെ പോയാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നമുക്ക് പിന്നീട് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചൊക്കെ നമുക്ക് നോക്കാം.. നമ്മുടെ ആമാശയത്തെ കവർ ചെയ്യുന്ന ചെറിയൊരു മ്യൂക്കോസിൽ ലൈനിങ് ഉണ്ട്..
അതിനു ഉണ്ടാവുന്ന ചെറിയ നീർക്കെട്ടുകൾ ആണ് നമ്മൾ ഗ്യാസ്ട്രേറ്റീസ് എന്ന് പറയുന്നത്.. ഇനി നമുക്ക് എന്തുകൊണ്ടാണ് ഈ ഒരു അസുഖം ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത് കൃത്യസമയം ഭക്ഷണം കഴിക്കാത്തത് തന്നെയാണ്.. അതല്ലെങ്കിൽ നമ്മുടെ തെറ്റായ ഭക്ഷണശീലം കൊണ്ടും വരാം.. അതായത് നമ്മൾ ഒരുപാട് സോഫ്റ്റ് ഡ്രിങ്കുകൾ കുടിച്ചാൽ അതുപോലെതന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ.. അതുപോലെതന്നെ ഒരുപാട് അച്ചാർ പോലുള്ള സ്പൈസി ഫുഡ്ഡുകളൊക്കെ കഴിക്കുന്നത് മൂലം..
തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഒക്കെ നമുക്ക് അസുഖം വരാൻ സാധ്യത ഉണ്ട്.. അതുപോലെതന്നെയാണ് പുകവലി മദ്യപാനം എന്നിവ.. ഇതൊന്നും കൂടാതെ ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായിട്ട് നമുക്ക് ഈ ഒരു അസുഖം വരാറുണ്ട്.. ചില ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് അതായത് നമ്മുടെ വയറിന് എതിരെ നമ്മുടെ ശരീരം തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥ.. അതുപോലെ എച്ച് പൈലോറി ഉണ്ടാക്കുന്ന ഇൻഫെക്ഷൻ മൂലവും ഈയൊരു അസുഖം വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..