കരൾ രോഗങ്ങൾ വരാതിരിക്കാനും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും നിശബ്ദമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു കൊലയാളി എന്ന് തന്നെ പറയാം അതാണ് കരൾ രോഗം എന്ന് പറയുന്നത്.. അതായത് ഇതിന് അങ്ങനെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. അസുഖം വരുന്ന ആളുകൾക്ക് കുറച്ച് അധികവണ്ണം ഉണ്ടാവും മാത്രമല്ല ഡയബറ്റിസ് സംബന്ധമായ ചില അസുഖങ്ങളും ഉണ്ടാകും.. പക്ഷേ അവരുടെ കരളിന് പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് മാത്രം അവർക്ക് അറിയാതെ പോകും.. അപ്പോൾ ഇത്തരത്തിൽ അറിയാതെ പോകുമ്പോൾ തന്നെ രോഗം മൂർച്ഛിക്കുകയും ഒരുപാട് കോമ്പ്ലിക്കേഷനുകളിലേക്ക് എത്തുകയും ചെയ്യുന്നു..

ഇങ്ങനെ എത്തുമ്പോഴാണ് ചിലപ്പോൾ ചോര ഛർദ്ദിക്കുകയോ അല്ലെങ്കിൽ വയറിനുള്ളിൽ നിന്ന് രക്തം പോവുകയോ ഒക്കെ ചെയ്യും.. അവൾ ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ നമ്മൾ ഒരു ഡോക്ടറെ പോയി കണ്ട് ചില ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമ്മുടെ കരളിൻറെ 90% വും ഡാമേജ് ആയി എന്നുള്ളത്.. പൊതുവേ രോഗങ്ങൾ വരുന്നത് മദ്യപാനികളിലും അതുപോലെതന്നെ പുകവലി ശീലമുള്ളവരിലും ആണ് എന്നാണ് കരുതപ്പെടുന്നത്..

മുമ്പുള്ള കാലഘട്ടങ്ങളിൽ ഇത്തരം ആളുകൾക്കായിരുന്നു അസുഖം വന്നുകൊണ്ടിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല ഈ ഒരു മദ്യപാന ശീലം ഒട്ടും ഇല്ലാത്ത ആളുകളിൽ പോലും ഈ ഒരു അസുഖം കണ്ടുവരുന്നു എന്നുള്ളതാണ് വളരെയധികം വിഷമകരമായ കാര്യം.. അതുപോലെതന്നെയാണ് ഇന്ന് ആളുകളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഒരു 90% ആളുകൾക്കും ഗ്രേഡ് വൺ ഫാറ്റി ലിവർ എങ്കിലും ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…