ഭാര്യയുടെ വാക്കുകൾ കേൾക്കാതെ കൂടപ്പിറപ്പുകളുടെ കടം തീർക്കാനായി കഷ്ടപ്പെട്ട ഭർത്താവിന് സംഭവിച്ചത് കണ്ടോ…

സുധേച്ചി സ്ഥലം എത്തി ഇറങ്ങു.. എന്തൊരു ഉറക്കമാണിത് ഞാൻ ആദ്യമായിട്ടാണ് നിന്ന് ഉറങ്ങുന്ന ഒരാളെ കാണുന്നത്.. എപ്പോഴും അവരുടെ ജോലിക്ക് സമയത്ത് എത്താനും അവിടെനിന്ന് ഇറങ്ങാനും ഒക്കെ അവർക്ക് രണ്ട് ബസ് മാറി കയറണം.. ഇത്രയും ദൂരം യാത്ര ചെയ്യുമ്പോൾ ഒരുപാട് ക്ഷീണം ഉണ്ടാവും അതുകൊണ്ടുതന്നെയാണ് കണ്ണുകൾ അടഞ്ഞു പോകുന്നത്.. എന്നാലും ബസ്സിലെ കമ്പിയിൽ കയറി ചാരി നിന്ന് ഉറങ്ങുന്ന ചേച്ചിയുടെ ചിത്രം എന്നെ വല്ലാതെ ചിരിപ്പിക്കാറുണ്ട്..

എന്നെപ്പോലെ പുലർച്ചെ നേരത്തെ തന്നെ എഴുന്നേൽക്കുന്ന വ്യക്തിയാണ്.. പാദസംബന്ധമായ പലതരം പ്രശ്നങ്ങൾക്കും അവർക്കുണ്ട് അതെല്ലാം വെച്ചുകൊണ്ട് തന്നെയാണ് അവർ ജോലിക്ക് പോകുന്നത്.. നല്ലപോലെ ജോലിക്ക് പോയിട്ട് തന്നെയാണ് അവരുടെ രണ്ടു മക്കളെയും പൊന്നുപോലെ നോക്കുന്നത്.. തന്നെയും തന്റെ മക്കളെയും ഉപേക്ഷിച്ചു പോയ ഭർത്താവിനെ ഓർത്ത് ഒരിക്കൽ പോലും ചേച്ചി സങ്കടപ്പെടുന്നത് കണ്ടിട്ടില്ല..

പക്ഷേ കേൾവിക്കുറവും അതുപോലെ സംസാരശേഷിയും ഇല്ലാതെ ജനിച്ച തന്റെ മകളെ ഓർത്ത് അവളുടെ ഭാവിയും ഓർത്ത് ചിലപ്പോഴൊക്കെ അവളെ കുറിച്ച് പറയുമ്പോൾ മിഴികളിൽ ഒരു കടൽ തന്നെ ഒഴുകാറുണ്ട്.. തൊണ്ടയിടറി അക്ഷരങ്ങൾ വരാതിരിക്കുമ്പോൾ അവർ ഒന്നു മൗനമായി ഇരിക്കും.. അവർ ടൗണിലെ വലിയൊരു കടയിൽ ക്ലീനിങ് ജോലിക്ക് പോവുകയാണ്.. ഞങ്ങൾ ഇരുവരും വർഷങ്ങളായി ജോലിക്ക് വരുന്നതും പോകുന്നതും ഒരുമിച്ചു തന്നെയാണ്..

സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് ചേച്ചിക്ക് എന്നോടുള്ള കരുതലും സ്നേഹവും.. അതെല്ലാം കണ്ടിട്ട് മനോജേട്ടൻ എൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്നാണ് ചേച്ചിയെ വിളിക്കുന്നത്.. സ്റ്റോപ്പ് എത്തിയപ്പോൾ നിന്നുകൊണ്ട് ഉറങ്ങുന്ന ചേച്ചിയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു വേഗം ഇറങ്ങാൻ വേണ്ടി ആവശ്യപ്പെട്ടു.. ചേച്ചി പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന സ്ഥലകാലബോധം തിരിച്ചെടുത്ത താഴെ ഇരുന്നിരുന്ന കവറും തൂക്കിയെടുത്ത് ബസ്സിൽ നിന്ന് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…