ഞാൻ ജോലിക്ക് പോകാൻ വേണ്ടി ഇറങ്ങി വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അടുത്ത വീട്ടിൽ നിന്ന് മുറ്റം അടിച്ചുവരുന്ന ശബ്ദം കേട്ടത്.. ഞാൻ മൊബൈലിൽ ആപ്പ് ഓൺ ചെയ്തു എനിക്ക് ഫുഡ് ഡെലിവറി ആണ് ജോലി ഒരു ഓൺലൈൻ കമ്പനിയിൽ.. ഞാൻ അവിടെത്തന്നെ നിന്നു കാരണം അടിച്ചുവാരി കഴിഞ്ഞാൽ ആ വലിയ ഗേറ്റ് തുറന്ന് ആ കുപ്പകൾ കളയാൻ അവർ പുറത്തേക്ക് വരും.. അതും പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ അവിടെ തന്നെ നിൽക്കുന്നത്.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കുറച്ച് മാറി നിന്നു.. അവർ വേഗം നടന്നു കുപ്പാ പുറത്തുള്ള വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് തിരിച്ചുവരുമ്പോൾ എന്നെ കണ്ടു.. എന്നെ കണ്ടതും പെട്ടെന്ന് അടുത്തേക്ക് ഓടിവന്ന് സുഖമാണോ മോനെ എന്നൊക്കെ ചോദിച്ചു..
ഞാൻ ചോദിച്ചു ഇപ്പോൾ കുറെ ആയല്ലോ നിങ്ങളെ കണ്ടിട്ട് എന്താണ് പറ്റിയത്.. ഇപ്പോൾ പണ്ടത്തെപ്പോലെ ജോലിയൊന്നുമില്ല.. ഒരു ഫിലിപ്പൈൻ കൊച്ച് വന്നിട്ടുണ്ട് അവളാണ് ഇപ്പോൾ എല്ലാം റെഡിയാക്കുന്നത്.. നിനക്ക് പോവാൻ സമയം ആയല്ലോ അതുകൊണ്ട് നീ പൊയ്ക്കോ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നുപോയി.. ഞാൻ ഉമ്മ എന്ന് വിളിച്ചിട്ടും അവർ നിന്നില്ല തിരിഞ്ഞു നോക്കിയിരുന്നു.. അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു അത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.. അത് അവരോട് ചോദിക്കാം എന്ന് വച്ചാൽ അവർ നിൽക്കുന്നില്ല.. എനിക്ക് അതൊക്കെ കണ്ടപ്പോൾ എന്തോ പോലെ ആയി അവരെ കണ്ടാൽ എനിക്ക് സങ്കടമാണ്..
അത് ആരുടെ ആയാലും എനിക്ക് വല്ലാത്ത വിഷമം ആയി.. അപ്പോഴേക്കും എനിക്ക് ഒരു ഓർഡർ വന്നിരുന്നു റസ്റ്റോറൻറ് ഏതാണ് എന്ന് നോക്കി വണ്ടിയിൽ കയറിയിരുന്നു.. പോകുമ്പോൾ എല്ലാം അവരെ കുറിച്ചാണ് ഓർത്തത്.. ഈ കമ്പനിയിൽ നാലുവർഷമായി ജോലി ചെയ്യുന്നു.. അന്നുമുതൽ ജോലിക്ക് ഇറങ്ങുമ്പോൾ ഈ മുറ്റം അടിക്കുന്ന ശബ്ദം ഞാൻ കേൾക്കും.. ഒരു പ്രത്യേക സുഖമാണ് ആ ശബ്ദം കേൾക്കുമ്പോൾ.. എന്നും കേൾക്കാറുണ്ട് പക്ഷേ ആളെ കാണാൻ കഴിയില്ല.. കൂടുതൽ സമയം അവിടെ നിൽക്കാനും കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….